ഗിബ – ദി കംപ്ലീറ്റ് പ്ലയെർ

0

രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ ലോക വോളിബാളിനെ തന്റെ ഉള്ളം കയ്യിൽ ഒതുക്കിയ താരം. തീപാറുന്ന സ്മാഷുകളും കരുത്തുറ്റ ജമ്പ് സെർവിസും ബുദ്ധിപരമായ നീക്കങ്ങളും നേതൃത്വ പാടവവും കൊണ്ട് വേറിട്ടു നിന്നു നീളൻ മുടിയനായ ബ്രസീലുകാരൻ. വോളിബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി വിദഗ്ദ്ധർ തെരെഞ്ഞെടുത്തത് ഗിബയെയാണ്. നവ മാധ്യമങ്ങളുടെ കടന്നു വരവിനു മുൻപ് കേരത്തിലെ ഭൂരിഭാഗം വോളി പ്രേമികളുടെയും ഇഷ്ട താരം ഗിബയായിരുന്നു. കുട്ടിക്കാലത്തെ നേരിട്ട പ്രതികൂല സാഹചര്യങ്ങളിൽ പടപൊരുതിയാണ് ഗിബ ഉയരങ്ങൾ കടന്നു കയറിയത്. 1995ൽ 18 വയസ്സിൽ ബ്രസീൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ഗിബ 17 വർഷം നീണ്ട കാലയളവിൽ 319 മത്സരങ്ങളിൽ ബ്രസീലിയൻ ജേഴ്‌സി അണിഞ്ഞു.

Giba/pinterest


ലോക വോളിബാളിലെ എല്ലാ കിരീടങ്ങളും നേടിയ ഗിബ ബ്രസീലിനു വേണ്ടി ഒളിമ്പിക്സ്, വേൾഡ് ചാംപ്യൻഷിപ്, വേൾഡ് കപ്പ്‌, വേൾഡ് ലീഗ്, സൗത്ത് അമേരിക്കൻ,പാൻ അമേരിക്കൻ ചാംപ്യൻഷിപ് അടക്കം 30 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2004 ലെ ഏതെൻസ് ഒളിംപിക്സിൽ ബ്രസീലിനു ഗോൾഡ് നേടിക്കൊടുത്ത പ്രകടനമാണ് ഗിബെയുടെ കളിജീവിതത്തിൽ ഏറ്റവും തിളങ്ങി നിൽക്കുന്ന കിരീടം . 2004 ലും 2008 ലെയും ഒളിംപിക്സിൽ വെള്ളി നേടിയ ടീമിലും ഗിബ അംഗമായിരുന്നു . ബ്രസീൽ, റഷ്യ, ഇറ്റലി, അര്ജന്റീന, യു എ ഇ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ ക്ലബ് വോളീബോൾ കളിച്ചിട്ടുള്ള ഗിബ അവിടെയെല്ലാം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരു പരിപൂർണ കളിക്കാരൻ എന്നതിലുപരി മികച്ച നേതൃത്വം പാടവവും, ഏകോപനത്തിലെ കഴിവുമാണ് ദീർഘകാലം ബ്രസീൽ ക്യാപ്റ്റൻ ആവാൻ സാധിച്ചത്. വോളിബാളിൽ എല്ലാ കിരീടങ്ങളും വ്യക്തിഗത നേട്ടങ്ങളും സ്വന്തമാക്കിയ ഗിബ വര്ഷങ്ങളോളം ആരാധകരുടെ മനസ്സിൽ സൂക്ഷിക്കാവുന്ന കളി ഓർമ്മകൾ നൽകിയാണ് കളിക്കളത്തിൽ നിന്നും വിടവാങ്ങിയത്