അല്പം വിനാഗിരി ഉണ്ടോ..? ഒച്ച് ഉറുമ്പ് ചേരാട്ട പഴുതാര ചിതൽ ഇവയെ തുരത്താൻ എളുപ്പമാർഗം |Get Rid Of Insects

Get Rid Of Insects Malayalam :  ഇഴ ജന്തുക്കളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്ന എല്ലാവർക്കും ആശ്വാസം നൽകുന്ന കുറച്ചു മാർഗങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താം. ഉറുമ്പ്, മണ്ണിര, തേരട്ട, ചിതൽ, ഒച്ച് ഇവ എല്ലാത്തിനെയും ഇനി ഓടിക്കാം. മഴയുള്ള സമയങ്ങളിൽ ഇവയുടെ ശല്യം നമുക്ക് കൂടുതലായി അനുഭവപ്പെടാറുണ്ട്. വളരെ ചിലവ് കുറഞ്ഞ ഒരു സ്പ്രേ ഉപയോഗിച്ച് ഇവയുടെ ഉപദ്രവങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാം.

അതിനുവേണ്ടി ഒരു പാത്രത്തിൽ കുറച്ച് സോപ്പ് പൊടി എടുക്കാം. സോപ്പുപൊടിക്ക് പകരം ലിക്വിഡ് സോപ്പ് ആയാലും മതി. അതിലേക്ക് ഒരു ഗ്ലാസ്‌ വെള്ളവും അതേ അളവിൽ വിനാഗിരിയും ചേർക്കുക. വെള്ളം എത്ര എടുക്കുന്നുവോ അതേ അളവിൽ തന്നെ ആയിരിക്കണം വിനാഗിരിയും ചേർക്കേണ്ടത്. അതിലേക്ക് 4 സ്പൂൺ ഉപ്പും ചേർക്കുക. എന്നിട്ട് ഉപ്പും സോപ്പ്പൊടിയും നന്നായി അലിയുന്നത് വരെ മിക്സ്‌ ചെയ്യുക.

ഇനി ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വെച്ച് ഒരു മാസം വരെ നമുക്കിത് ഉപയോഗിക്കാം. ആഴ്ചയിൽ ഒരുതവണ ഇത് സ്പ്രേ ചെയ്താൽ ഇഴജന്തുക്കൾ അടുക്കില്ല. ഉറുമ്പ് ശല്യത്തിനും ഇത് ബെസ്റ്റാണ്. ഇനി ഒച്ചാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ഒരു സ്പ്രേ ബോട്ടിലിൽ കുറച്ചധികം ഉപ്പെടുത്ത്‌ അതിലേക്ക് വെള്ളം ചേർത്ത് മിക്സ്‌ ചെയ്ത് ഒച്ച് ഇരിക്കുന്നിടത്തേക് സ്പ്രേ ചെയ്താൽ ഒച്ച് ശല്യവും മാറിക്കിട്ടും.

ഒച്ച് ഒന്നോ രണ്ടോ ഉള്ളുവെങ്കിൽ അതിന്റെ മുകളിൽ കുറച്ച് ഉപ്പിട്ടാൽ മതിയാവും. ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്തിനും ഉപ്പാണ് ബെസ്റ്റ്. ചിതലിനെ ഇല്ലാതാക്കാൻ എവിടെയാണോ ചിതൽ പുറ്റ് ഉള്ളത് അവിടെ ക്ലീൻ ചെയ്ത് കുറച്ച് മണ്ണെണ്ണ സ്പ്രേ ചെയ്യുകയോ ഒരു തുണിവെച്ചു തുടക്കുകയോ ചെയ്യാം. ആഴ്ചയിൽ വെറും 3 തവണ ചെയ്താൽ മതി. ഒച്ചും അടുക്കില്ല. Video Credit : Jasis Kitchen

Rate this post