ഐപിഎല്ലിൽ എനിക്ക് ചതി നേരിട്ടു 😱😱ഷോക്കിംഗ് വാക്കുകളുമായി യൂണിവേഴ്സൽ ബോസ്സ്

ഐപിഎല്ലിൽ തന്റെ ബാറ്റിംഗ് വിസ്ഫോടനത്തിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിച്ച താരമാണ് ക്രിസ് ഗെയ്‌ൽ. ഐപിഎല്ലിൽ തകർക്കപ്പെടാത്ത പല നിരവധി റെക്കോർഡ്‌കൾ യൂണിവേഴ്സൽ ബോസ്സിന്റെ പേരിലാണ്.ഇതുവരെ 142 മത്സരങ്ങളിൽ നിന്നും 4965 റണ്‍സാണ് ഗെയ്ല്‍ നേടിയിട്ടുള്ളത്.

2022 ഐപിഎൽ സീസണിൽ ഗെയ്‌ൽ കളിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ യൂണിവേഴ്സൽ ബോസിന്റെ കൂറ്റൻ സിക്സറുകൾ ഓരോ ക്രിക്കറ്റ് ആരാധകർക്കും നഷ്ടമായിരുന്നു. ഇപ്പോഴിതാ ഐപിഎല്ലിൽ തനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ക്രിസ് ഗെയ്‌ൽ. ഇതുകൊണ്ടാണ് താൻ 2022 സീസണിൽ നിന്നും വിട്ടുനിന്നിരുന്നതെന്നും താരം വെളിപ്പെടുത്തി.

കഴിഞ്ഞ രണ്ട് സീസണിൽ ഐപിഎൽ തന്നോട് ശരിയായ രീതിയിലല്ല പെരുമാറുന്നതെന്നും അർഹിച്ച അംഗീകാരം തനിക്ക് ലഭിക്കുന്നില്ല എന്നും താരം വ്യക്തമാക്കി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്നും പഞ്ചാബ് കിങ്‌സിൽ എത്തിയ താരം ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെചെങ്കിലും ചില സമയങ്ങളിൽ ബെഞ്ചിൽ ഇരിക്കേണ്ട അവസ്ഥകളും ഉണ്ടായിരുന്നു.

2021ല്‍ പഞ്ചാബ് കിങ്‌സിനൊപ്പം കളിച്ച താരം 125.32 സ്‌ട്രൈക്ക് റേറ്റില്‍ 193 റൺസും, 2020 സീസണില്‍ 137.14 സ്‌ട്രൈക്ക് റേറ്റില്‍ 288 റണ്‍സും നേടിയിട്ടുണ്ട്.വരാൻ പോകുന്ന ഐപിഎല്ലിൽ പൂർവാധികം ശക്തിയോടെ താരം തിരിച്ചു വരും എന്ന പ്രതീഷയിലാണ് ആരാധകർ.