അന്ന് ലേലത്തിൽ ആരും എടുത്തില്ല 😱2022ലെ ഐപിഎല്ലിൽ ഗെയ്ൽ എത്തുമോ

അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരെ അധികം ആരാധകരുള്ള സ്റ്റാർ ബാറ്റ്‌സ്മാണ് ക്രിസ് ഗെയ്ൽ.ക്രിക്കറ്റ്‌ ലോകത്തെ വെടിക്കെട്ട് ബാറ്റിംഗിന്റെ രൂപമായ ഗെയ്ൽ എക്കാലവും ഐപിഎല്ലിൽ തന്റെ ബാറ്റിങ് വിസ്മയങ്ങൾ കാഴ്ചവെക്കാറുണ്ട്.2022ലെ ഐപിൽ സീസണിന് മുന്നോടിയായി ഏറ്റവും അധികം ചർച്ചയായി മാറുന്നതും ഗെയ്ൽ പേര് തന്നെയാണ്

ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ പ്രാഥമിക റൗണ്ടിൽ തന്നെ വെസ്റ്റ് ഇൻഡീസ് ടീം പുറത്തായപ്പോൾ ബ്രാവോക്ക്‌ ഒപ്പം ഗെയ്ലും തന്റെ വിരമിക്കൽ നടത്തിയെന്നാണ് എല്ലാവരും തന്നെ പ്രതീക്ഷിച്ചത്. എന്നാൽ തന്റെ ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ ഇതുവരെ പൂർത്തിയായില്ല എന്ന് പറഞ്ഞ ഗെയ്ൽ വിൻഡീസ് മണ്ണിൽ അവസാനമായി കളിക്കാൻ ആഗ്രഹവും വിശദാമാക്കിയിരുന്നു. താരത്തിന് വിരമിക്കൽ മത്സരം വിൻഡീസ് ക്രിക്കറ്റ്‌ ബോർഡ്‌ എന്നാകും നൽകുക എന്നുള്ള ആകാംക്ഷ സജീവമാണ്. അതേസമയം വരുന്ന ഐപിഎല്ലിൽ ഗെയ്ൽ കളിക്കാൻ എത്തുമോയെന്നത് ശ്രദ്ധേയ ചോദ്യമാണ്.

മെഗാ താരലേലം നടക്കാനിരിക്കെ ഗെയ്ൽ ഒരിക്കൽ കൂടി ഐപിഎല്ലിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമോയെന്നത് പ്രധാന ചോദ്യമാണ്. ഗെയ്ൽ ഒരു സീസണിൽ കൂടി കളിക്കുമോ എന്നുള്ള കാര്യത്തിൽ ഇതുവരെ അദ്ദേഹം നിലപാട് വിശദമാക്കിയിട്ടില്ല. താരം കളിക്കാൻ എത്തിയാൽ ലേലത്തിൽ ഏത് ടീമാകും വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരത്തെ വിളിച്ചെടുക്കുകയെന്ന ആകാംക്ഷ ക്രിക്കറ്റ്‌ ലോകത്തെ സ്ഥിരം ചർച്ചയാണ്. ഇക്കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്‌സ് ടീമിലാണ്‌ ഗെയ്ൽ കളിച്ചത്.

അതേസമയം മുൻപ് അനവധി ലേലത്തിൽ Unsold ആയിട്ടുകള്ള ചരിത്രവും ഗെയ്ലിനുണ്ട്. താരത്തിന് ഇനിയും ലേലത്തിൽ വലിയ പ്രാധാന്യം ലഭിക്കുമെന്ന് മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നുണ്ട്. ഐപിഎല്ലിൽ വ്യത്യസ്ത സീസണുകളിൽ നിന്നായി ഗെയ്ൽ 142 മത്സരങ്ങളിൽ നിന്നും 31 അർദ്ധ സെഞ്ച്വറികളും 6 സെഞ്ച്വറികളും അടക്കം 4965 റൺസ്‌ നേടിയിട്ടുണ്ട്