ലാലേട്ടനെ വരെ വിറപ്പിച്ച വില്ലൻ!!ജീവിതത്തിൽ സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്!! കട്ട വില്ലന് സംഭവിച്ചത്
മലയാള സിനിമയിൽ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടിയ ഒരു ബ്രിട്ടീഷ് അഭിനേതാവുണ്ട്.പേര് ഗവിന്‍ പക്കാര്‍ഡ്. ഒരു പക്ഷെ പലരുടേയും ഓര്‍മ്മയില്‍ ഈ പേര് ഉണ്ടാകണമെന്നില്ല. എന്നാല്‍ ഗവിന്‍ പക്കാര്‍ഡിന്റെ മുഖവും അവതരിപ്പിച്ച കഥാപാത്രങ്ങളും നമ്മള്‍ ഒരിക്കലും മറക്കാന്‍ വഴിയില്ല.1988 ഇൽ പുറത്തിറങ്ങിയ പ്രിയദർശൻ സംവിധാനം ചെയ്ത ആര്യൻ എന്ന സിനിമയിലൂടെ ആയിരുന്നു ഗവിൻ മലയാള സിനിമയിലേക്ക് എത്തുന്നത്.മോഹൻലാൽ രമ്യ കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ സിനിമ മലയാളത്തിന്റെ ഹിറ്റുകളിൽ ഒന്നായിരുന്നു.
മാര്‍ട്ടിന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ആദ്യ സിനിമയിലെ മോഹൻലാലിന്റെ ഒപ്പമുള്ള വില്ലന്‍ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തതോടെ പൂച്ചകണ്ണുകളുള്ള ഇംഗ്ലീഷുകാരന്‍ പതിയെ പ്രേക്ഷകരുടെ മനസ്സിലും ഇടം പിടിച്ചു. എന്നാല്‍ ഗവിന്‍ പക്കാര്‍ഡിന്റെ അടുത്ത മലയാള സിനിമ നടനെ കൂടുതല്‍ ജനപ്രിയനാക്കി. 1989 പുറത്തിറങ്ങിയ പത്മരാജന്‍ സംവിധാനം ചെയ്ത ക്ലാസിക് സിനിമയായ സീസണ്‍ ആയിരുന്നു അത്.
അതിലും മോഹൻലാലിന്റെ ഒപ്പമുള്ള മുഴുനീള കഥാപാത്രം. ഫാബിയന്‍ റെമനസ് എന്ന ആ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ഗവിൻ വീണ്ടും കൈയടി നേടി. ഫാബിയന്‍ റെമനസ് എന്ന കഥാപാത്രം നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ്. പ്രേക്ഷകരുടെ ഓര്‍മ്മയില്‍ എക്കാലവും നില്‍ക്കുന്ന ഒരു കഥാപാത്രവും. മലയാളത്തില്‍ വില്ലന്‍ കഥാപാത്രങ്ങളായി തിളങ്ങി നില്‍ക്കുന്ന സമയം ബോളിവുഡ് സിനിമകളിലും ഗവിൻ അഭിനയിച്ചിരുന്നു. ജവാനി, നഫ്രത്ത് കീ ആന്ധി തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം.
സഡക്ക്, ഇലാക്ക, സാത്തി, ദീദര്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. സഞ്ജയ് ദത്ത്, സല്‍മാന്‍ ഖാന്‍, സുനില്‍ ഷെട്ടി തുടങ്ങിയവരുടെ ഫിറ്റ്‌നസ് ട്രെയിനറായും ഗവിന്‍ പക്കാര്‍ഡ് പ്രവര്‍ത്തിച്ചിരുന്നു. ആനവാല്‍ മോതിരം സിനിമയിലെ ആല്‍ബര്‍ട്ടോ ഫെനിന്‍, ആയുഷ്‌കാലം സിനിമയിലെ ബെഞ്ചമിന്‍ ബ്രൂണോ, ബോക്‌സര്‍ സിനിമയിലെ മുഖര്‍ജി ദയാല്‍ തുടങ്ങിയ കഥാപാത്രങ്ങളായി നടന്‍ മലയാളത്തില്‍ വീണ്ടും തിളങ്ങി നിന്നു. കുറച്ച് സിനിമകൾ കൊണ്ട് തന്നെ മലയാളികൾ എന്നും ഓർക്കുന്ന സിനിമ താരാമാകാൻ ഗവിൻ ന് കഴിഞ്ഞു.
രണ്ടായിരത്തി പന്ത്രണ്ടില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഒരുപാട് സിനിമകൾ ബാക്കിവെച്ച് ഗവിന്‍ പക്കാര്‍ഡ് ലോകത്തോട് വിട പറയുകയും ചെയ്തു.