പ്രായം ഒക്കെ മറന്ന് തുള്ളി ചാടി ഗവാസ്ക്കർ!!ഇന്ത്യൻ ജയത്തിൽ ഇതിഹാസം സ്പെഷ്യൽ സെലിബ്രേഷൻ

ടി :20 ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിൽ ഒന്നിൽ പാകിസ്ഥാൻ എതിരെ നാല് വിക്കെറ്റ് ജയവുമായി ടീം ഇന്ത്യ. അവസാന ബോൾ വരെ ആവേശവും സസ്പെൻസും എല്ലാം നിറഞ്ഞു നിന്ന ജയ പരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ വിരാട് കോഹ്ലിയുടെ മാസ്മരികമായ അർദ്ധ സെഞ്ച്വറി മികവിലാണ് ടീം ഇന്ത്യ അഭിമാന ജയത്തിലേക്ക് എത്തിയത്.

അവസാന ബോൾ വരെ സസ്പെൻസ് നിറഞ്ഞു നിന്ന കളിയിൽ വിരാട് കോഹ്ലി എല്ലാ തരത്തിലും തന്റെ ടാലെന്റ്റ് എന്തെന്ന് തെളിയിച്ച മാച്ചിൽ ഇന്ത്യൻ ജയം എക്കാലവും ക്രിക്കറ്റ്‌ പ്രേമികൾ ഓർത്തിരിക്കും എന്നത് ഉറപ്പാണ്. ഇന്ത്യൻ ടീം ജയം ആഘോഷമാക്കി മാറ്റുകയാണ് ക്രിക്കറ്റ്‌ പ്രേമികളും മുൻ താരങ്ങളും എല്ലാം തന്നെ. ഇന്ത്യൻ ജയത്തിനും ഒപ്പം കാണികൾ ആവേശം എല്ലാം തന്നെ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ ട്രെൻഡിംഗ് ആയി മാറി കഴിഞ്ഞു. മത്സരത്തിൽ വിരാട് കോഹ്ലി നേടിയ 82 റൺസ് ഇന്നിങ്സ് ഇന്ത്യൻ ജയത്തിൽ പ്രാധാനമായി.താരം തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത്

അതേസമയം ഇപ്പോൾ വളരെ അധികം സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡിംഗ് ആയി മാറുന്നത് മുൻ ഇന്ത്യൻ താരങ്ങളുടെ ജയത്തിലെ സ്പെഷ്യൽ സെലിബ്രേഷൻ തന്നെയാണ്. ഇന്ത്യൻ ടീം മുൻ താരങ്ങൾ കൂടിയായ കമന്റേറ്റർമാർ അശ്വിന്റെ വിന്നിംഗ് ഷോട്ട് പിന്നാലെ ഇന്ത്യൻ ജയം ചാടി തുള്ളി ആഘോഷമാക്കി മാറ്റുന്നതാണ് കാണാൻ കഴിയുന്നത്.

ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്ക്കറും ടീം ഇന്ത്യയുടെ ഈ ത്രില്ലർ ജയം ആഘോഷമാക്കി മാറ്റുന്നത് കാണാൻ കഴിയും. ചാടി ചാടി തന്റെ സന്തോഷം പ്രകടിപ്പിക്കുന്ന ഗവാസ്ക്കർ തന്റെ പ്രായത്തെ പോലും ഈ ഒരു ജയത്തിൽ വിന്നിംഗ് നിമിഷത്തിൽ മറക്കുന്നത് കാണാൻ കഴിയും.