എപ്പോ നോക്കിയാലും റസ്റ്റ്‌ ഇത് ടീമിന് ദോഷം 😳😳സീനിയർ താരങ്ങളെ വിമർശിച്ചു ഗവാസ്ക്കർ

ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങൾക്ക് തുടർച്ചയായി വിശ്രമം അനുവദിക്കുന്ന പതിവ് ടീമിന് തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ് നൽകി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ . 2023 ഏകദിന ലോകകപ്പ് അടുത്തിരിക്കെ, ടൂർണമെന്റിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിൽ ഓരോ പരമ്പരകളിലും വലിയ അഴിച്ചുപണികൾ വരുത്തുന്നതിന് പകരം, ഏകദിന ലോകകപ്പിന് പങ്കെടുക്കാനുള്ള സ്ക്വാഡിന് കൂടുതൽ അവസരങ്ങൾ നൽകുകയാണ് വേണ്ടത് എന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു.

“വളരെയധികം മാറ്റങ്ങൾ എപ്പോഴും കൊണ്ടുവരേണ്ടതില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതുപോലെ എപ്പോഴും കളിക്കാർക്ക് ഇടവേള നൽകേണ്ട കാര്യമില്ല എന്നും ഞാൻ കരുതുന്നു. നിങ്ങൾ ലോകകപ്പിന് വരുമ്പോൾ കോമ്പിനേഷൻ വളരെ പ്രധാനമാണ്, അത് സെറ്റ് ചെയ്യുന്നതിന് സമയമെടുക്കും. പിന്നെ ലോകകപ്പിൽ തോൽക്കാൻ മത്സരങ്ങൾ ഒന്നുമില്ല എന്നത് ഓർമ്മയിൽ വെക്കണം,” ഗവാസ്കർ പറഞ്ഞു. ടീമിലെ മെയിൻ താരങ്ങൾ ഏകദിന ലോകകപ്പിനു മുൻപായി നടക്കുന്ന എല്ലാ ഏകദിന മത്സരങ്ങളിലും കളിക്കണം എന്നും ഗവാസ്കർ പറഞ്ഞു.

“ടീമിലെ പ്രധാന കളിക്കാർ എല്ലാ മത്സരങ്ങളും കളിക്കുന്നത് വളരെ പ്രധാനമാണ്. അതെ , നിങ്ങൾക്ക് ചില പരമ്പരകളിൽ ഒരു ബൗളറോ ബാറ്ററോ ആവശ്യമുള്ളപ്പോൾ ചില മാറ്റങ്ങൾ വരുത്താവുന്നതാണ്. എന്നാൽ ടീമിലെ പ്രധാന താരങ്ങൾ ഓരോ ഏകദിന മത്സരവും കളിക്കണം. വിശ്രമമില്ല, നിങ്ങൾ ഇന്ത്യയ്ക്കു വേണ്ടിയാണ് കളിക്കുന്നത് എന്ന ബോധ്യം വേണം. അതിനാൽ ലോകകപ്പിലെ ഓരോ മത്സരവും പൂർണമായി ജെൽ ചെയ്യുന്നതിനായി നിങ്ങൾക്ക് ആ കോമ്പിനേഷൻ ആവശ്യമാണ്,” ഗവാസ്കർ പറഞ്ഞു.

എന്നാൽ , ഇന്ത്യൻ ക്രിക്കറ്റ് ടീം ധാരാളം മത്സരങ്ങൾ കളിക്കുന്നതിനാൽ കളിക്കാർക്ക് വിശ്രമം ആവശ്യമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അഭിപ്രായപ്പെട്ടു. കളിക്കാർക്ക് വിശ്രമം പ്രധാനമാണ് എന്നും, വിശ്രമം കളിക്കാരുടെ മാനസികാവസ്ഥയെയും ഫ്രഷ് ആക്കുന്നതിന് സഹായിക്കുമെന്നും രോഹിത് ശർമ പറഞ്ഞു. അതുകൊണ്ടുതന്നെ എല്ലാ മത്സരങ്ങളിലും തങ്ങളുടെ മികച്ച ലൈനപ്പിനെ ഫീൽഡ് ചെയ്യുക അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post