അതാണ് തോൽവിക്ക് കാരണം 😵💫😵💫😵💫അവിടെയാണ് പണി കിട്ടിയത് 😵💫😵💫വിമർശിച്ചു സുനിൽ ഗവാസ്ക്കർ
ഇൻഡോറിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഒരു തകർപ്പൻ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ആദ്യ രണ്ടു മത്സരങ്ങളിലുമെറ്റ കനത്ത പരാജയത്തിന് ശേഷം വമ്പൻ തിരിച്ചുവരവ് തന്നെയാണ് ഓസ്ട്രേലിയ നടത്തിയിരിക്കുന്നത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മത്സരത്തിൽ 9 വിക്കറ്റുകൾക്കായിരുന്നു മഞ്ഞപ്പട വിജയം കണ്ടത്. മത്സരത്തിലുടനീളം തന്റെ സ്പിൻ തന്ത്രങ്ങൾ കൊണ്ട് ഇന്ത്യൻ ബാറ്റർമാരെ കറക്കിയ നതാൻ ലയണാണ് ഓസ്ട്രേലിയയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത്.
ഇതിനിടെ ഓസ്ട്രേലിയൻ ബാറ്റർ മാര്‍നസ് ലബുഷാനേ ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജയുടെ പന്തിൽ പുറത്തായിരുന്നു. എന്നാൽ പിന്നീട് അമ്പയർ പരിശോധിച്ചപ്പോൾ ജഡേജ എറിഞ്ഞത് ഒരു നോബോൾ ആയിരുന്നു എന്ന് വ്യക്തമായി. ഇക്കാര്യത്തിൽ ജഡേജയുടെ അപക്വമായ ബോളിങ്ങിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ മൂന്നാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്.

ജഡേജയുടെ പന്ത് അടിച്ചകറ്റാൻ ശ്രമിച്ച ലാബുഷാനേ ബൗൾഡാവുകയാണ് ഉണ്ടായത്. എന്നാൽ റിപ്ലൈ ചെക്ക് ചെയ്തപ്പോൾ അത് നോബോൾ ആയിരുന്നു എന്ന് വ്യക്തമായി. ജഡേജയുടെ ഇത്തരം കാര്യങ്ങൾ അംഗീകരിക്കാനാവില്ല എന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറയുന്നത്.”ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല. ജഡേജയ്ക്ക് രണ്ട് ടെസ്റ്റുകളിലും മാൻ ഓഫ് ദ് മാച്ച് പുരസ്കാരമൊക്കെ ലഭിച്ചിരുന്നു. എന്നാൽ ഒരു സ്പിന്നർ ഇത്തരത്തിൽ നോബോൾ എറിയുന്നതിനോട് യോജിക്കാൻ സാധിക്കില്ല.
ഇന്ത്യയുടെ ബോളിംഗ് കോച്ച് പരസ് മാമ്പ്ര ജഡേജയുമായി ഇരുന്നു സംസാരിക്കേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ശേഷം ക്രീസിന് പിന്നിൽ നിന്ന് പന്തറിയാൻ ജഡേജയെ പ്രാപ്തനാക്കണം. അല്ലാത്തപക്ഷം അത് ഇന്ത്യയെ ബാധിക്കും.”- ഗവാസ്കർ പറയുന്നു.