“ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സഞ്ജു സാംസൺ “സഞ്ജുവിനെ പുകഴ്ത്തി ഗവാസ്ക്കർ

സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിന മാച്ചിലും ഇന്ത്യൻ സംഘം പ്രതീക്ഷിക്കുന്നത് മറ്റൊരു മികച്ച ജയം. ഒന്നാം ഏകദിനത്തിൽ 9 റൺസ് തോൽവി വഴങ്ങിയ ടീം ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ആഗ്രഹിക്കാൻ കഴിയില്ല. പരമ്പര നഷ്ടമാകാതെ ഇരിക്കാൻ ശിഖർ ധവാനും ടീമും ലക്ഷ്യമിടുന്നത് ജയം മാത്രം. മത്സരത്തിൽ ടോസ് നേടിയ സൗത്താഫ്രിക്കൻ ടീം ബാറ്റിംഗ് ആദ്യം തിരഞ്ഞെടുത്തു

സൗത്താഫ്രിക്കൻ നിരയിൽ രണ്ട് മാറ്റങ്ങൾ നടന്നപ്പോൾ ഋതുരാജ് ഗെയ്ക്ഗ്വാദ്, രവി ബിഷ്ണോയി എന്നിവർക്ക് പകരം വാഷിങ്ടൻ സുന്ദർ, ഷാബാസ് അഹമ്മദ്‌ എന്നിവർ ഇന്ത്യൻ ടീമിലേക്ക് എത്തി. ഷാബാസ് അഹമ്മദ്‌ അന്താരാഷ്ട്ര ക്രിക്കറ്റ്‌ അരങ്ങേറ്റം കൂടിയാണ് ഇന്ന്. നായകനായ ബാവുമ അഭാവത്തിൽ കേശവ് മഹാരാജാണ് സൗത്താഫ്രിക്കൻ ടീമിനെ നയിക്കുന്നത്.

അതേസമയം മത്സരം ആരംഭിക്കും മുൻപ് വളരെ ശ്രദ്ധേയമായ ഒരു കാര്യം സംഭവിച്ചു.ഇന്നത്തെ മത്സരത്തിൽ ഇംഗ്ലീഷ്, ഹിന്ദി കമന്ററി ഭാഗമായി എത്തുന്ന ഇതിഹാസ ക്രിക്കറ്റ്‌ താരം സുനിൽ ഗവാസ്ക്കർ ഇന്ത്യൻ വിക്കെറ്റ് കീപ്പറും മലയാളി താരവുമായ സഞ്ജു വി സാംസണിനെ വാനോളം പുകഴ്ത്തി. ഇന്ത്യൻ പ്ലായിഗ് ഇലവനെ പരിചയപെടുത്തും നിമിഷം സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റ്‌ ഭാവി എന്നാണ് ഗവാസ്ക്കർ അഭിപ്രായം പറഞ്ഞത്. സുനിൽ ഗവാസ്ക്കർ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കഴിഞ്ഞു.

Rate this post