അവർ എത്തിയാൽ അവസാന 6 ഓവറിൽ 120 റൺസ്‌ പിറക്കും 😱😱വമ്പൻ നിർദ്ദേശം നൽകി ഗവാസ്ക്കർ

ഐപിഎൽ 15-ാം പതിപ്പിന് ആവേശകരമായ അവസാനമായി. ഇപ്പോൾ എല്ലാ കണ്ണുകളും അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് നീങ്ങുകയാണ്. ജൂൺ 9-ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഹോം പരമ്പരയാണ്‌ ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. ഒക്ടോബറിൽ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിന്റെ അവസാന ഭാഗത്തിന് ഈ പരമ്പര തുടക്കമിടും.

അതേസമയം, പരമ്പരയ്ക്ക് മുന്നോടിയായി, മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കറിന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡുമായി ഒരു ഗംഭീര ആശയം പങ്കുവെക്കാനുണ്ട്. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഇന്ത്യക്കായി യഥാക്രമം അഞ്ച്, ആറ് പോസിഷനുകളിൽ ബാറ്റ് ചെയ്യുന്നത് കാണാൻ സുനിൽ ഗവാസ്‌കർ ആഗ്രഹിക്കുന്നു. 2021-ലെ ടി20 ലോകകപ്പിന് ശേഷം നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹാർദിക് പാണ്ഡ്യക്ക്, അതിന് ശേഷം ആദ്യമായിയാണ്‌ ഇപ്പോൾ ദേശീയ ടീമിലേക്കുള്ള കോൾ-അപ്പ് ലഭിച്ചിരിക്കുന്നത്.

പാണ്ഡ്യ ഗുജറാത്തിനെ കിരീട നേട്ടത്തിലെത്തിച്ച മത്സരത്തിലെ പാണ്ഡ്യയുടെ പ്രദർശനത്തെ പ്രശംസിച്ച ഗവാസ്‌കർ, ഹാർദിക്കിനും ഋഷഭ് പന്തിനും ഇന്ത്യയ്‌ക്കായി അഞ്ച്, ആറ് നമ്പറുകളിൽ ബാറ്റ് ചെയ്യാൻ കഴിയുമെങ്കിൽ, അവസാന 6 ഓവറുകളിൽ ടീമിന് ഏകദേശം 120 റൺസ് നേടാനാകുമെന്ന് ഗവാസ്കർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു. “ഇന്ത്യക്ക് അഞ്ചും ആറും പോസിഷനിൽ ഒരു ഹാർദിക് പാണ്ഡ്യയും ഋഷഭ് പന്തും ഉണ്ടെങ്കിൽ ഒന്ന് സങ്കൽപ്പിക്കുക. അത് 14-ാം ഓവർ മുതൽ 20-ാം ഓവർ വരെ സ്ഫോടനാത്മകമായ സംയോജനമായിരിക്കും,” ഗവാസ്‌കർ പറഞ്ഞു.

“അവർക്ക് ഒരുപക്ഷേ ആറ് ഓവറിൽ 100-120 റൺസ് പോലും നേടാനായേക്കും. അവർ അത് ചെയ്യാൻ കഴിവുള്ളവരാണ്. അതിനാൽ, അത് ആവേശകരമായ ഒരു വശമായിരിക്കും. അതാണ് ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും അഞ്ചിലും ആറിലും ബാറ്റ് ചെയ്യുന്നത് ഞാൻ ശരിക്കും ഉറ്റുനോക്കുന്നത്,” ഗവാസ്‌കർ കൂട്ടിച്ചേർത്തു.