സർപ്രൈസ് സ്പിന്നറും ഗവാസ്ക്കറുടെ ടീമിൽ 😱😱അൺ ക്യാപ്പ്ഡ് താരങ്ങൾ ടീമുമായി മുൻ താരം

പല ഫ്രാഞ്ചൈസികളുടെയും പ്രധാന താരങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ വന്നപ്പോൾ ഒരുപിടി അപ്രതീക്ഷിത താരങ്ങൾ തിളങ്ങിയ ഒരു ഐപിഎൽ സീസണാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പല ഐപിഎൽ ഫ്രാഞ്ചൈസികളുടെയും അഭിവാജ്യ ഘടകങ്ങളായി അൺക്യാപ്ഡ് യുവതാരങ്ങൾ ഉയർന്നു വന്നതും ഐപിഎൽ 15-ാം പതിപ്പിന്റെ വിശേഷങ്ങളിൽ ഒന്നായി കണക്കാക്കാം. ഇപ്പോഴിതാ, ഐപിഎൽ 2022-ലെ അൺക്യാപ്ഡ് താരങ്ങളെ മാത്രം ഉൾപ്പെടുത്തി ഒരു പ്ലെയിങ് ഇലവൻ പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ.

സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളെയാണ്‌ സുനിൽ ഗവാസ്കർ തന്റെ ഇലവനിന്റെ ഓപ്പണർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. എസ്ആർഎച്ചിന്റെ യുവ ഓപ്പണർ അഭിഷേക് ശർമ്മയും പ്രധാന ബാറ്റർമാരിൽ ഒരാളായ രാഹുൽ ട്രിപാതിയുമാണ് അൺക്യാപ്ഡ് ഇലവന്റെ ഓപ്പണർമാർ. മറ്റു ടോപ് ഓർഡർ ബാറ്റർമാരിലേക്ക് വന്നാൽ, 3-ാം നമ്പറിൽ മുംബൈ ഇന്ത്യൻസിന്റെ തിലക് വർമ്മയാണ് ഇടം നേടിയിരിക്കുന്നത്. തുടക്കം മുതലേ അഗ്രെസ്സീവ് ആയി കളിക്കാൻ കെൽപ്പുള്ള റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിന്റെ രജത് പറ്റിധാർ ആണ് ഇലവനിലെ 4-ാമൻ.

രാജസ്ഥാൻ റോയൽസിന്റെ മഹിപാൽ ലോംറർ 5-ാം നമ്പറിൽ സ്ഥാനം കണ്ടെത്തിയപ്പോൾ, യുവ വിക്കറ്റ് കീപ്പർമാരിൽ സുനിൽ ഗവാസ്കറുടെ അംഗീകാരം നേടിയത് പഞ്ചാബ് കിംഗ്സ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയാണ്‌. 6-ാം നമ്പറിൽ ഇലവനിലെ ഏക വിക്കറ്റ് കീപ്പറായിയാണ്‌ ജിതേഷ് ശർമ്മ ഇടം നേടിയത്. ടീമിലെ ഏക ഓൾറൗണ്ടറായി ആർസിബിയുടെ സ്പിൻ ഓൾറൗണ്ടർ ഷഹബാസ് അഹ്‌മദിനെയാണ് 7-ാം നമ്പറിൽ തിരഞ്ഞെടുത്തിരിക്കുന്നത്.

ബൗളിംഗ് ഡിപ്പാർട്മെന്റിലേക്ക് വന്നാൽ, ആഭ്യന്തര ഫോർമാറ്റിൽ പരിചയസമ്പത്തുണ്ടായിട്ടും ദേശീയ ടീമിൽ ഇടം കണ്ടെത്താനാവാത്ത മുംബൈ ഇന്ത്യൻസിന്റെ മുരുഗൻ അശ്വിനെയാണ്‌ സുനിൽ ഗവാസ്‌കർ 8-ാം നമ്പറിൽ ടീമിലെ ഏക സ്പിൻ ബൗളറായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഫാസ്റ്റ് ബൗളിംഗ് യൂണിറ്റിൽ എസ്ആർഎച്ച് പേസർ ഉമ്രാൻ മാലിക്, എൽഎസ്ജി പേസർ മൊഹ്‌സിൻ ഖാൻ, സിഎസ്കെ താരം മുകേഷ് ചൗധരി എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിൽ ഇടം കണ്ടെത്തി.

Rate this post