പുത്തൻ വിവാദം!!!ഷിംറോൻ ഹെറ്റ്‌മെയറെ അധിക്ഷേപിച്ച് മുൻ ഇന്ത്യൻ നായകൻ ; സുനിൽ ഗവാസ്കർക്കെതിരെ നടപടിയെടുക്കണമെന്ന് ക്രിക്കറ്റ് ലോകം

രാജസ്ഥാൻ റോയൽസിന്റെ വെസ്റ്റ് ഇൻഡീസ് ബാറ്റർ ഷിംറോൻ ഹെറ്റ്‌മെയറെ കുറിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ നടത്തിയ പരാമർശം വിവാദമായി. വെള്ളിയാഴ്ച്ച (മെയ്‌ 20) നടന്ന ഐപിഎൽ 2022-ലെ 68-ാം മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസ് അഞ്ചു വിക്കറ്റ് ജയം സ്വന്തമാക്കി ഐപിഎൽ 15-ാം പതിപ്പിന്റെ പ്ലേ ഓഫിൽ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമായി മാറിയിരുന്നു.

ഈ മത്സരത്തിനിടെയാണ് കമന്ററി ബോക്സിൽ ഇരുന്നിരുന്ന സുനിൽ ഗവാസ്കർ ബാറ്റിങിനിറങ്ങിയ ഹെറ്റ്മെയറെ സംബന്ധിച്ച് ഒരു മോശം പരാമർശം നടത്തിയത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് തുടർന്ന രാജസ്ഥാൻ റോയൽസിന് വേണ്ടി ഹെറ്റ്മെയർ ബാറ്റിംഗ് ലൈനപ്പിൽ ആറാമനായി ക്രീസിലെത്തിയപ്പോഴായിരുന്നു ഗവാസ്കറുടെ വിവാദത്തിന് ആസ്പദമായ മോശം പരാമർശം.

തന്റെ ഭാര്യയുടെ ഡെലിവറി സമയത്ത് താൻ ഒപ്പം ഉണ്ടാകണമെന്ന ആഗ്രഹത്താൽ ഹെറ്റ്മെയർ കഴിഞ്ഞാഴ്ച്ച തന്റെ ജന്മനാട്ടിലേക്ക് തിരിച്ചിരുന്നു. 2 മത്സരങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് കഴിഞ്ഞദിവസം ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ബാറ്റർ തിരിച്ചെത്തിയത്. ഈ സാഹചര്യത്തിലാണ് ഹെറ്റ്മെയർ ബാറ്റിംഗിനിറങ്ങിയപ്പോൾ, “ഹെറ്റ്മെയറിന്റെ ഭാര്യയുടെ ഡെലിവറി കഴിഞ്ഞു, ഇനി ഹെറ്റ്മെയർ ഇപ്പോൾ റോയൽസിനായി ഡെലിവറി ചെയ്യുമോ?” എന്ന് ഗവാസ്‌കർ തമാശ രൂപേണേ പറഞ്ഞത്.

എന്നാൽ, സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ആളുകൾ ഈ കമന്റ് മോശമാണ് എന്ന് പറഞ്ഞ് രംഗത്തെത്തിയതോടെ സംഭവം വിവാദമായി. എന്നിരുന്നാലും, ഈ വിവാദത്തിൽ ഇതുവരെ സുനിൽ ഗവാസ്കർ ഔദ്യോഗികമായി പ്രതികരണം ഒന്നും നടത്തിയിട്ടില്ല. എന്നാൽ, ഗവാസ്‌കറിനെതിരെ നടപടിയെടുക്കാൻ ഔദ്യോഗിക ബ്രോഡ്‌കാസ്റ്ററായ സ്റ്റാർ സ്‌പോർട്‌സിനോട് പലരും അഭ്യർത്ഥിച്ചു. ഹെറ്റ്‌മെയറിനേയും അദ്ദേഹത്തിന്റെ ഭാര്യയേയും കുറിച്ച് സുനിൽ ഗവാസ്‌കർ നടത്തിയ അരോചകമായ കമന്റിനോട് ട്വിറ്ററിൽ ഉൾപ്പടെ ആരാധകർ വലിയ രീതിയിൽ പ്രതികരിച്ചു.

Rate this post