എന്ത് മോശം ഷോട്ടാണ് അത് : പന്തിന്റെ വിമർശിച്ച് ഇതിഹാസ താരം

ടെസ്റ്റ് ക്രിക്കറ്റിൽ മോശം ഫോം തുടരുന്ന ഇന്ത്യൻ താരം റിഷഭ് പന്ത് കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കക്കെതിരെ പുറത്തായത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. രണ്ടാം ഇന്നിങ്സിൽ വെറും മൂന്ന് ബോളുകൾ മാത്രം നേരിട്ട പന്ത് റൺസ് ഒന്നും നേടാതെ ആണ് മടങ്ങിയത്. ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാഡയാണ് പന്തിൻ്റെ വിക്കറ്റ് വീഴ്ത്തിയത്.

ഈ ഒരു വിക്കറ്റ് അമിതാവേശം കാട്ടി വലിച്ചെറിഞ്ഞു കളയുകയായിരുന്നു എന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ പറയുന്നു. ഷോട്ട് ബോൾ ക്രീസിന് പുറത്തേക്കിറങ്ങി വലിയൊരു ഷോട്ട് കളിക്കാൻ ശ്രമിച്ച പന്തിന് പിഴച്ചു. ബോൾ ബാറ്റിൽ തട്ടി നേരെ എത്തിയത് കീപ്പറുടെ കൈകളിൽ. ഈ ഒരു പുറത്താകൽ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നും ഇതിന് മാപ്പ് നൽകാൻ കഴിയില്ല എന്നുമാണ് ഗവാസ്കർ പറയുന്നത്. മറ്റ് താരങ്ങൾ ദേഹത്ത് ബോൾ കൊള്ളിച്ച് കൊണ്ട് പോലും ബാറ്റ് ചെയ്യുമ്പോൾ ഇത്തരം ഷോട്ടുകൾ കളിച്ച് വിക്കറ്റ് തുലക്കാൻ പന്ത് ശ്രമിക്കരുതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രഹാനെയും പൂജാരയും ആണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ഇരുവരും ക്ഷമയോടെ ബാറ്റ് ചെയ്തു. എന്നാൽ പന്ത് തീരെ ക്ഷമ കാണിക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞു.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം പന്തിൻ്റെ പ്രകടനം നിരാശജനകമാണ്. അദ്ദേഹം അവസാന 13 ഇന്നിങ്സുകളിൽ നിന്നും 250 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാൻ സാധിച്ചത്.

ഇത്രയും മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിന് നേടാൻ കഴിഞ്ഞില്ല. 50 റൺസാണ് ഉയർന്ന സ്കോർ. അദ്ദേഹം അവസാനമായി സെഞ്ച്വറി നേടുന്നത് ഇംഗ്ലണ്ടിനെതിരെ 2021 മാർച്ചിലാണ്.