അവർക്ക് കരിയർ എൻഡോ 😱തുറന്ന് പറഞ്ഞ് സുനിൽ ഗവാസ്ക്കർ

സൗത്താഫ്രിക്കൻ മണ്ണിൽ ടെസ്റ്റ്‌ പരമ്പര നേട്ടം സ്വന്തമാക്കാനുള്ള ഇന്ത്യൻ ടീമിന്റെ സ്വപ്നം ഒരിക്കൽ കൂടി തകർത്താണ് കേപ്ടൗൺ ടെസ്റ്റിൽ ഏഴ് വിക്കറ്റ് ജയവും ടെസ്റ്റ്‌ പരമ്പരയും സൗത്താഫ്രിക്കൻ ടീം സ്വന്തമാക്കിയത്. ഒന്നാം ടെസ്റ്റിൽ ഐതിഹാസിക ടെസ്റ്റ്‌ പരമ്പര ജയം നേടിയ ഇന്ത്യൻ ടീമിന് പിന്നീടുള്ള രണ്ട് ടെസ്റ്റിലും തോൽവിയായിരുന്നു ഫലം. ഈ തോൽവിയോടെ ടെസ്റ്റ്‌ പരമ്പര ഇതുവരെ സൗത്താഫ്രിക്കയിൽ നേടിയിട്ടില്ലാത്ത ടീമായി ഇന്ത്യ തുടരും.

എന്നാൽ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റിങ് നിരക്ക് എതിർ മുൻ താരങ്ങളിൽ നിന്നും അടക്കം ഉയരുന്നത് രൂക്ഷ വിമർശനമാണ്. രണ്ട് ടെസ്റ്റ്‌ മത്സരത്തിലും ബൗളർമാർ അവരുടെ എല്ലാ മികവും കാഴ്ചവെച്ചിട്ടും തോൽവിക്കുള്ള ഏക കാരണം മിഡിൽ ഓർഡർ ബാറ്റ്‌സ്മാന്മാർ അടക്കം പരാജയമായി മാറിയതാണെന്ന് സുനിൽ ഗവാസ്ക്കർ അടക്കമുള്ള മുൻ താരങ്ങൾ നിരീക്ഷിച്ചിരുന്നു. മോശം ഫോമിലുള്ള പൂജാര, രഹാനെ എന്നിവർക്ക് മൂന്ന് ടെസ്റ്റിലും അവസരം ലഭിച്ചിട്ടും തിളങ്ങാൻ കഴിയാതെ പോയതും മുൻ താരങ്ങൾ ചൂണ്ടികാണിക്കുന്നുണ്ട്. ഈ ടെസ്റ്റ്‌ പരമ്പരയോടെ പൂജാരക്കും രഹാനെക്കും ടെസ്റ്റ്‌ സ്‌ക്വാഡിലെ അവസരം നഷ്ടമാകുമെന്നത് ഉറപ്പാണ്.

ഈ വിഷയത്തിൽ ശ്രദ്ധേയ അഭിപ്രായവുമായി എത്തുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ. ” രഹാനെ, പൂജാരെ എന്നിവർക്ക് ഇനി ടെസ്റ്റ്‌ ടീമിലേക്ക് അവസരം ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാ അർഥത്തിലും അവർക്ക് തിളങ്ങാൻ സാധിച്ചില്ല. അതിനാൽ തന്നെ സെലക്ടർമാർ അവർക്ക് പകരം താരങ്ങളെ ഇനിയുള്ള ടെസ്റ്റ്‌ പരമ്പരയിൽ കളിപ്പിക്കുമെന്നാണ് എന്റെ വിശ്വാസം. വരുന്ന ശ്രീലങ്കൻ ടെസ്റ്റ്‌ പരമ്പരയിൽ ഇരുവരും ടീമിന് പുറത്തായാലും അത്ഭുതപെടാനില്ല “ഗവാസ്ക്കർ അഭിപ്രായം വിശദമാക്കി.

“ശ്രേയസ് അയ്യർ, വിഹാരി എന്നിവർക്ക്‌ കൂടുതൽ അവസരം ലഭിക്കേണ്ട സമയമായി കഴിഞ്ഞു. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി അടിച്ചു തിളങ്ങിയ ശ്രേയസ് അയ്യർക്ക് മിഡിൽ ഓർഡറിൽ അവസരം ലഭിക്കുമ്പോൾ വിഹാരി മൂന്നാം നമ്പറിൽ പൂജാരക്ക്‌ പകരക്കാരൻ ആയി എത്തിയേക്കാം.”മുൻ ഇന്ത്യൻ ഓപ്പണർ അഭിപ്രായം വിശദമാക്കി.