കോഹ്ലി നീ എടുത്തോ ഈ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം 😱😱ആദ്യ സെഞ്ച്വറിയിൽ കോഹ്ലിക്ക് ഗിഫ്റ്റ് നൽകിയ ഗംഭീർ

എഴുത്ത് : പ്രണവ് തെക്കേടത്ത്;ഓർക്കുന്നുണ്ടോ ആ ദിനം ഈഡൻ ഗാർഡനിൽ തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി 300ന് മുകളിലുള്ള സ്കോർ പിന്തുടരുമ്പോൾ മരതക ദ്വീപുകാർക്കെതിരെ ഗൗതം ഗംഭീർ സ്വന്തമാക്കിയ ആ 150, ഏതൊരു ദിനത്തിലും, ഏതൊരു മാച്ചിലും ആ ഇന്നിംഗ്‌സ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം അർഹിച്ചിരുന്നു പക്ഷെ അന്നയാൾ ആ പുരസ്‌കാരം മറ്റൊരാൾക്ക്‌ കൈമാറുകയായിരുന്നു

തന്റെ കൂടെ എതിരാളികളെ തകർത്തെറിയാൻ കൂട്ടു കണ്ടെത്തിയ ഒരു യുവ രക്തത്തിന്, ആ പയ്യനും ഡൽഹിയിൽ നിന്നായിരുന്നു, അയാളിലും തന്റെ വാശിയും, രാജ്യത്തിനോടുള്ള പ്രാന്തമായ സ്നേഹവും ഗംഭീർ കണ്ടിരുന്നു അന്നാ പയ്യൻ തന്റെ ആദ്യ സെഞ്ച്വറി നേടിയ ദിനമായിരുന്നു, ആ വലിയ സ്കോർ പിന്തുടരവേ ഒരിക്കൽ പോലും സമ്മർദത്തിനടിമപ്പെടാതെ തന്റെ നാട്ടുകാരൻ നേടിയ സെഞ്ചുറി വിസ്‌മൃതിയിൽ ആണ്ടുപോവരുതെന്ന് മുതിർന്ന താരമെന്ന നിലയിൽ ഗംഭീർ ആഗ്രഹിച്ചപ്പോൾ, പ്രസന്റേഷൻ സെറിമണിയിൽ നിന്ന് രവി ശാസ്ത്രി ഇങ്ങനെ മൊഴിഞ്ഞു

“Well a gesture here by gambhir… “He wants to give this award to virat kohli, whos got his first one day century”അതായിരുന്നു ഇന്ന് സെഞ്ചുറികൾ തന്റെ ഇഷ്ടത്തിനനുസരിച്ചു വാരിക്കൂട്ടുന്ന വിരാട് എന്ന ഇതിഹാസത്തിന്റെ ആദ്യ ഏകദിന സെഞ്ച്വറി