ധോണി വിരമിച്ചാൽ ഋഷഭ് പന്ത് ഇനിയും വളരും!! സൗരവ് ഗാംഗുലി

ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ അഭാവം ഡൽഹി നിരയിൽ പ്രകടമാണ്.കഴിഞ്ഞ ഡിസംബർ മാസത്തിൽ വാഹനാപകടത്തിൽ പരിക്ക് സംഭവിച്ച ഋഷഭ് പന്തിന് ഈ ഐപിഎൽ സീസൺ മുഴുവനായും നഷ്ടപ്പെടും എന്ന കാര്യം തീർച്ചയാണ്. എന്നാൽ, ഋഷഭ് പന്തിന് പകരക്കാരനെ നിശ്ചയിക്കേണ്ടത് ഇല്ല എന്ന തീരുമാനമാണ് ഡൽഹി ക്യാപിറ്റൽസ് കൈകൊണ്ടിരിക്കുന്നത്.

ഇക്കാര്യങ്ങളിൽ, ഡൽഹി ക്യാപിറ്റൽസ് മെന്റർ ആയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി വിശദീകരണം നൽകുകയുണ്ടായി.”ഋഷഭ് പന്തിന് ഇനിയും വളരാൻ സാധിക്കും, എന്റെ അഭിപ്രായത്തിൽ ധോണി ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ പന്തിന് കൂടുതൽ ഉയർച്ചയിൽ എത്താൻ സാധിക്കും. കാരണം, ഒരു വലിയ ഒഴിവ് വരുമ്പോൾ, ആ സ്ഥാനത്ത് എത്താൻ എല്ലാവരും കഠിന പരിശ്രമം നടത്തും.

ഗില്ലും ഗെയ്ക്വാദും എല്ലാം ഇപ്പോൾ മികച്ച പ്രകടനം നടത്തുന്നത് നിങ്ങൾ കാണുന്നില്ലേ?,” സൗരവ് ഗാംഗുലി പറയുന്നു. ഡൽഹിക്ക് ഋഷഭ് പന്ത് എത്രമാത്രം പ്രധാനപ്പെട്ട താരം ആണെന്നതിനെക്കുറിച്ചും ഗാംഗുലി സംസാരിച്ചു.

“ബുമ്ര, ശ്രേയസ് എന്നിവരെ പോലെ തന്നെ, പന്തിന് ഒരു പകരക്കാരനെ കണ്ടെത്തുക എന്നത് പ്രയാസകരമാണ്. പന്ത് എത്രയും വേഗം അദ്ദേഹത്തിന്റെ പരിക്കിൽ നിന്ന് മോചിതനായി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തും എന്ന് തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും,” ഗാംഗുലി പറഞ്ഞു.

Rate this post