മൂന്നാം നമ്പർ ബാറ്റ്സ്മാനായി കോഹ്ലിയെ മാറ്റി ഇനി സൂര്യകുമാർ യാദവ് വരണം; ഗൗതം ഗംഭീർ

ഇന്ത്യൻ ട്വന്റി-ട്വന്റി ടീമിൽ മൂന്നാം നമ്പർ ബാറ്റ്സ്മാനായി ഇറങ്ങുന്ന സ്ഥാനത്ത് കോഹ്‌ലിയെ മാറ്റി സൂര്യകുമാർ യാദവ് ഇറങ്ങണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ ഇതിഹാസം ഗൗതം ഗംഭീർ രംഗത്ത്. ഏകദേശം കഴിഞ്ഞ ഒരു വർഷത്തോളമായി ഇന്ത്യൻ ടീമിനുവേണ്ടി വളരെ മികച്ച പ്രകടനമാണ് സൂര്യകുമാർ യാദവ് പുറത്തിറക്കുന്നത്. കഴിഞ്ഞദിവസം നടന്ന ഏഷ്യ കപ്പിലെ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു സൂര്യകുമാർ യാദവ് കാഴ്ചവെച്ചത്.

വെറും 26 പന്തുകളിൽ നിന്ന് 68 റൺസ് ആണ് താരം സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യ വിജയിക്കുകയും ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിൽ ഇടം നേടുകയും ചെയ്തു. മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടാൻ കോഹ്ലിക്ക് സാധിച്ചെങ്കിലും ആ പഴയ പ്രതാപം ബാറ്റിംഗിൽ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് കോഹ്ലിക്ക് പകരം യാദവിനെ മൂന്നാം നമ്പറിൽ ഇറക്കണം എന്ന് ഗൗതം ഗംഭീർ പറഞ്ഞത് എന്ന് വായിക്കാം.

“അതിന്റെ പിന്നിൽ ഒരു കാരണമുണ്ട്. ഫോം ഔട്ടായി നിൽക്കുന്ന ഒരു ബാറ്റ്സ്മാനെ ഫോമിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിന് മികച്ച രീതിയിൽ കളിക്കുന്ന ഒരു കളിക്കാരനെ വൈകി ഇറക്കുന്നത് നല്ലതല്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മറ്റു കളിക്കാർ പതറിയെങ്കിലും അവിശ്വസനീയമായ രീതിയിലാണ് സൂര്യകുമാർ യാദവ് കളിച്ചത്. വെസ്റ്റിൻഡീസിനെതിരെയും വളരെ മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. അവന് 30 വയസ്സായി,21-22 വയസ്സ് പോലെയല്ല അവൻ. അവൻ്റെ കരിയറിൽ ഇനി അധികം സമയമില്ല.

അതുകൊണ്ടുതന്നെ അവനെ കൂടുതൽ അവസരങ്ങൾ കൊടുത്ത് വിരാട് കോഹ്ലിയേക്കാളും മികച്ച ഫോമിലുള്ള അവനെ മൂന്നാം നമ്പറിൽ ഇറക്കണം. വിരാട് കോഹ്ലി ഒരുപാട് അനുഭവ സമ്പത്തുള്ള കളിക്കാരനാണ്. അദ്ദേഹത്തിന് നാലാം നമ്പറിൽ ഇറങ്ങി സാഹചര്യം മനസ്സിലാക്കി ബാറ്റ് ചെയ്യാൻ സാധിക്കും. എൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഇപ്പോൾ മുതൽ ലോകകപ്പ് വരെ മൂന്നാം നമ്പറിൽ സൂര്യകുമാറിനെ ഇറക്കി മത്സരത്തിൻ്റെ ഫലങ്ങൾ നോക്കണം.”‘ ഗംഭീർ പറഞ്ഞു.

Rate this post