എന്തിനാണ് ഇവർക്ക് വീണ്ടും വീണ്ടും റസ്റ്റ്‌!! രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ

ഇന്നലെയായിരുന്നു ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാൻ ഇന്ത്യ പോരാട്ടം. ടൂർണമെന്റിൽ ഫൈനൽ കാണാതെ പുറത്തായ ഇരുടീമുകളുടെയും അവസാന മത്സരം ആയിരുന്നു ഇന്നലെ. അവസാന മത്സരത്തിൽ 101 റൺസിന് അഫ്ഗാനിസ്ഥാനെ തകർത്താണ് ഇന്ത്യ ടൂർണമെൻറ് അവസാനിപ്പിച്ചത്. കഴിഞ്ഞതവണത്തെ ജേതാക്കളായ ഇന്ത്യ ഇത്തവണ കിരീടം നിലനിർത്താതെയാണ് ദുബായിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ച് ടിക്കറ്റ് എടുത്തിരിക്കുന്നത്.

ടൂർണമെന്റിലെ ടീം സെലക്ഷൻ മുതൽ പലതും കടുത്ത വിമർശനങ്ങൾക്കും മറ്റും ഇടവരുത്തിയിരുന്നു. ഇപ്പോൾ ഇതാ അവസാന മത്സരത്തിൽ അഫ്ഗാനെതിരെ നടത്തിയ ടീം സെലക്ഷനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീർ. അവസാന മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മക്ക് വിശ്രമം നൽകിയിരുന്നു. രോഹിത് ശർമയുടെ അഭാവത്തിൽ കെഎൽ രാഹുൽ ആയിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചത്. ഇതായിരുന്നു ഇന്ത്യൻ മുൻതാരത്തെ ചൊടിപ്പിച്ച കാര്യം.

“ആവശ്യത്തിലധികം വിശ്രമം രോഹിത് ശർമ എടുത്തില്ലേ പിന്നെ എന്തിനാണ് ഇനിയും വിശ്രമം നൽകുന്നത്?”ഇതായിരുന്നു ഗൗതം ഗംഭീർ ചോദിച്ച ചോദ്യം. മത്സരത്തിലെ കമൻ്റെറ്ററായ ഗൗതം ഗംഭീർ ട്വൻറി 20 ലോകകപ്പ് മുൻനിർത്തി ഇനിയുള്ള എല്ലാ മത്സരങ്ങളും രോഹിത് ശർമ്മ കളിക്കണമെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞതവണ ഇന്ത്യയെ ഏഷ്യ കപ്പ് കിരീടത്തിലേക്ക് നയിച്ച രോഹിത് ശർമക്ക് എത്തിക്കാൻ സാധിച്ചില്ല.

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളിൽ പാക്കിസ്ഥാനെയും ഹോങ്കോങ്ങിനെയും തകർത്ത് സൂപ്പർ ഫോറിൽ ഇടം നേടിയ ഇന്ത്യ, സൂപ്പർ ഫോറിൽ ശ്രീലങ്കയോടും പാക്കിസ്ഥാനോടും തോറ്റു ഫൈനൽ കാണാതെ ടൂർണമെന്റിൽ നിന്നും പുറത്താവുകയായിരുന്നു. അഫ്ഗാനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മുൻനായകൻ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെയും പേസർ ഭുവനേശ്വർ കുമാറിൻ്റെ 5 വിക്കറ്റ് പ്രകടനത്തിന്റെ മികവിൽ അഫ്ഗാനിസ്ഥാനെ തകർത്തെറിയുകയായിരുന്നു.

Rate this post