മഹാപരാധം!!!സ്കൂളിൽ എനിക്ക് സസ്‌പെൻഷൻ ലഭിച്ചു 😱😱വെളിപ്പെടുത്തി ഗൗതം ഗംഭീർ

മൈതാനത്ത് ഏറ്റവും ആക്രമണോത്സുകനായി കളിക്കുന്ന കളിക്കാരനായിരുന്നു മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. എതിർ നിരയിലെ കളിക്കാരുമായും, ചിലപ്പോൾ സ്വന്തം ടീമിലെ സഹതാരങ്ങളുമായും ഗംഭീർ ചൂടേറിയ വാക്ക്തർക്കത്തിൽ ഏർപ്പെടുന്നത് ക്രിക്കറ്റ്‌ ലോകം പലപ്പോഴും കണ്ടിട്ടുണ്ട്. പാകിസ്ഥാൻ താരം കമ്രാൻ അക്മലിനൊപ്പം മൈതാനത്ത് ഗംഭീർ വാക്കുകൾ കൊണ്ട് കൊമ്പുകോർത്തത് വളരെ പ്രശസ്തമാണ്.

ഐപിഎൽ മത്സരത്തിനിടെ മുൻ ആർസിബി നായകൻ വിരാട് കോഹ്‌ലിയുമായി വഴക്കിടുന്നതിനും, രഞ്ജി ട്രോഫി മത്സരത്തിനിടെ ബംഗാൾ താരം മനോജ് തിവാരിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതുമെല്ലാം ഗംഭീറിന്റെ ചൂടൻ പെരുമാറ്റങ്ങളുടെ ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ, തന്റെ ചൂടൻ സ്വഭാവത്തിന്റെ പേരിൽ തന്നെ രണ്ട് മാസത്തേക്ക് സസ്‌പെൻഡ് ചെയ്ത ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഡൽഹി ബാറ്റർ.

അടുത്തിടെ ‘ഓവർ ആൻഡ് ഔട്ട്’ എന്ന യൂട്യൂബ് ഷോയിൽ ജതിൻ സപ്രുവിനോട് സംസാരിച്ച ഗംഭീർ, തന്റെ സ്കൂൾ കാലഘട്ടത്തിൽ താൻ ഒരുപാട് വഴക്കുകളിൽ ഏർപ്പെട്ടിരുന്നതായി വെളിപ്പെടുത്തി. “സ്കൂളിൽ ഞാൻ ഒരുപാട് വഴക്കുകളിൽ ഏർപ്പെട്ടിട്ടുണ്ട്. 12-ാം ക്ലാസ്സിൽ, എല്ലാ കുട്ടികളും സ്കൂളിൽ പോകാനും, സ്കൂൾ കാലഘട്ടത്തിന്റെ അവസാന ദിവസങ്ങൾ ആഘോഷമാക്കാനും ആഗ്രഹിച്ചപ്പോൾ, ക്രിക്കറ്റ്‌ മത്സരത്തിനിടെ അടിയുണ്ടാക്കിയതിന് എന്നെ രണ്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയായിരുന്നു.

അതിനു ശേഷം ഞാൻ നേരെ ബോർഡ് എക്സാമിന് ഇരുന്നു,” മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ പറയുന്നു.താൻ അറിവില്ലായ്മ കൊണ്ട് കുട്ടിക്കാലത്ത് ചെയ്തുപോയ ഒരു തെറ്റും, അത് മൂലം ഹെഡ്മാസ്റ്റർ കരഞ്ഞതും, പിന്നീട് ആ സംഭവമോർത്ത് ഗംഭീർ ഖേദിച്ചതുമായ ഒരു സംഭവത്തെ കുറിച്ച് ഗംഭീർ ഓർത്തു. “ഞാനും കൂട്ടുകാരും ചേർന്ന് മറ്റൊരു കാര്യം കൂടി ചെയ്തു, അത് വളരെ തെറ്റാണെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.

ഞങ്ങൾ ഒമാൻ ഹൗസിലായിരുന്നു താമസം. ആരുടെ പേരിലാണോ ആ കെട്ടിടം പണിതത്, ആ മനുഷ്യൻ ഒമാനിൽ നിന്ന് കൂറ്റൻ ഫ്രെയിമോടുകൂടിയ ഒരു വലിയ ഛായാചിത്രം കൊണ്ടുവന്നിരുന്നു. രാത്രിയിൽ, ഞങ്ങൾ എല്ലാവരും സ്പൈക്കുകൾ കൊണ്ട് ഷൂ ഫൈറ്റ് നടത്തി ആ ചിത്രം നശിപ്പിച്ചു. അവിടുത്തെ പ്രധാനാധ്യാപകൻ കരയാൻ തുടങ്ങി,” സംഭവം ഓർത്തുകൊണ്ട് ഗംഭീർ പറഞ്ഞു.