ജയത്തിന് പിന്നാലെ പൊട്ടിത്തെറിച്ച് ഗംഭീർ 😱😱മുൻ താരം സെലിബ്രേഷൻ കണ്ടോ

ഇന്ത്യൻ പ്രീമിയർ ലീഗ് 2022-ലെ 45-ാം മത്സരത്തിൽ ഋഷഭ് പന്തിന്റെ നേതൃത്വത്തിലുള്ള ഡൽഹി ക്യാപിറ്റൽസിനെ കെഎൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പരാജയപ്പെടുത്തി. 6 റൺസിനായിരുന്നു എൽഎസ്ജിയുടെ വിജയം. ഇതോടെ, ടൂർണമെന്റിൽ 10 കളികളിൽ നിന്ന് 7 ജയത്തോടെ 14 പോയിന്റുമായി സൂപ്പർ ജിയന്റ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

എന്നാൽ, ഡൽഹി ക്യാപിറ്റൽസിനെതിരായ ജയത്തിന് പിന്നാലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മെന്റർ ഗൗതം ഗംഭീർ നടത്തിയ ആഹ്ലാദ പ്രകടനം ക്രിക്കറ്റ്‌ ലോകത്ത് ചർച്ചകൾക്ക് വഴിയൊരുക്കി. മാന്യതയുടെ അതിര് വിട്ട ആഹ്ലാദ പ്രകടനത്തിൽ, ഗംഭീർ അധിക്ഷേപപരമായ വാക്കുകൾ ഉപയോഗിച്ചു എന്നാണ് വിമർശനങ്ങൾക്ക് ആധാരം. തന്റെ ടീം ഏഴാം ഐപിഎൽ ജയം നേടിയതിന്റെ ആവേശത്തിൽ ഗംഭീർ നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലേക്ക് വന്നാൽ, ടോസ് നേടിയ ലഖ്നൗ സൂപ്പർ ജിയന്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുൽ (77), ദീപക് ഹൂഡ (52) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് കണ്ടെത്തി. ഡൽഹി ക്യാപിറ്റൽസിനായി ഫാസ്റ്റ് ബൗളർ ഷാർദുൽ താക്കൂർ 3 വിക്കറ്റുകൾ വീഴ്ത്തി.

വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് ഓപ്പണർമാരെ നേരത്തെ നഷ്ടമായെങ്കിലും, ക്യാപ്റ്റൻ റിഷഭ് പന്ത് (44), മിച്ചൽ മാർഷ് (37) എന്നിവർ ചേർന്ന് മികച്ച രീതിയിലാണ് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയത്. അവസാന ഓവറുകളിൽ റോവ്മാൻ പവലും (35), അക്സർ പട്ടേലും (44*) തകർത്തടിച്ചെങ്കിലും ഡൽഹിയെ ജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല. എൽഎസ്ജി നിരയിൽ പേസർ മൊഹ്‌സിൻ ഖാൻ 4 വിക്കറ്റുകൾ വീഴ്ത്തി.