ദുരന്തനായകനായി ഗെയ്ക്ഗ്വാദ് 😱😱റൺ ഔട്ടിൽ കയ്യടികൾ നേടി ബിഷ്ണോയി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ ആദ്യത്തെ ജയം തേടിയാണ് ഇപ്പോൾ പുരോഗമിക്കുന്ന മത്സരത്തിൽ ലക്ക്നൗ ടീമും ചെന്നൈ സൂപ്പർ കിംഗ്‌സും. സീസണിലെ ആദ്യത്തെ കളിയിൽ തോൽവി വഴങ്ങിഎല്ലാ ആരാധകരെയും നിരാശപെടുത്തിയ രണ്ടും ടീമിനും ഈ മത്സരം അഭിമാന പോരാട്ടം തന്നെയാണ്.

അതേസമയം മത്സരത്തിൽ ടോസ് ഭാഗ്യം ലക്ക്നൗ നായകനായ ലോകേഷ് രാഹുലിനും ഒപ്പം നിന്നപ്പോൾ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ചെന്നൈക്കായി റോബിൻ ഉത്തപ്പ സമ്മാനിച്ചത് മനോഹരമായ തുടക്കം. മാജിക്ക് ഷോട്ടുകളുമായി ഇന്നിങ്സ് ആരംഭിച്ച ഉത്തപ്പ ചെന്നൈ സ്കോർ മൂന്ന് ഓവറിൽ തന്നെ മുപ്പത് കടത്തി. അതേസമയം വീണ്ടും ഒരിക്കൽ കൂടി എല്ലാ ആരാധകരിലും നിരാശ മാത്രം സമ്മാനിച്ചത് യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്ഗ്വാദ് തന്നെയാണ്. ആദ്യത്തെ കളിയിൽ ഡക്കിൽ പുറത്തായ താരം ഇന്നത്തെ കളിയിൽ നിർഭാഗ്യ രീതിയിൽ റൺ ഔട്ട് കൂടി വെറും ഒരു റൺസിൽ പുറത്തായി.

ചെന്നൈ ഇന്നിങ്സിലെ മൂന്നാം ഓവറിലാണ് അനാവശ്യമായി ഒരു അതിവേഗ സിംഗിൾ അടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ പുറത്തായത്. ക്രീസിൽ നിന്നും ഷോട്ടിന് പിന്നാലെ ചാടി ഇറങ്ങിയ ഗെയ്ക്ഗ്വാദിനേ സ്ട്രൈക്കർ എൻഡിൽ റൺ ഔട്ടിൽ കൂടി പുറത്താക്കിയത് രവി ബിഷ്ണോയിയാണ്.

ബിഷ്ണോയി മിന്നൽ ഫീൽഡിങ് മികവിൽ ഗെയ്ക്ഗ്വാദ് ഉത്തരം ഇല്ലാതെ പോയി. സ്ട്രൈക്കർ എൻഡിൽ ഗെയ്ക്ഗ്വാദ് വിക്കെറ്റ് തെറിപ്പിച്ച താരം ചെന്നൈ സൂപ്പർ കിങ്‌സ് പ്രതീക്ഷകൾ എല്ലാം നശിപ്പിച്ചു. ഇക്കഴിഞ്ഞ സീസണിൽ ഓറഞ്ച് ക്യാപ്പ് നേടിയ താരവുമാണ് ഗെയ്ക്ഗ്വാദ്