നോർട്ജെക്ക് ഉറക്കമില്ലാത്ത രാത്രി!! 5 ഫോർ!! സ്പാർക്കുമായി ഗെയ്ക്ഗ്വാദ് വെടിക്കെട്ട്
സൗത്താഫ്രിക്കക്ക് എതിരായ മൂന്നാം ടി :20 മത്സരത്തിൽ കളിക്കാൻ എത്തുമ്പോൾ ഇന്ത്യൻ ടീം ജയത്തിൽ കുറഞ്ഞതൊന്നും തന്നെ ആഗ്രഹിക്കുന്നില്ല. പരമ്പരയിലെ ആദ്യത്തെ രണ്ട് കളികളും തോറ്റ ഇന്ത്യൻ ടീമിന് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരവും ജയിച്ചാൽ മാത്രമേ നാണക്കേട് ഒഴിവാക്കി പരമ്പര സ്വന്തമാക്കാനായി കഴിയൂ. മത്സരത്തിൽ ടോസ് നഷ്ടമായ ഇന്ത്യൻ ടീം ബാറ്റിംഗിനാണ് ആദ്യം ഇറങ്ങിയത്
അതേസമയം പരമ്പരയിലെ രണ്ട് മത്സരവും കളിച്ച സെയിം ടീമുമായിട്ടാണ് റിഷാബ് പന്തും സംഘവും എത്തിയത്. ഒന്നാം വിക്കറ്റിൽ ഇഷാൻ കിഷൻ : ഋതുരാജ് ഗെയ്ക്ഗ്വാദ് സഖ്യം സമ്മാനിച്ചത് മികച്ച തുടക്കം.പതിവ് ശൈലിയിൽ ഇഷാൻ കിഷൻ ബാറ്റിങ് ആരംഭിച്ചപ്പോൾ ഫോമിലേക്ക് എത്തിയത് ഗെയ്ക്ഗ്വാദ്. ഐപിഎല്ലിൽ അടക്കം മികച്ച പ്രകടനങ്ങൾ ആവർത്തിക്കുമ്പോൾ പോലും അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ ടാലെന്റ് എന്തെന്ന് അടയാലപെടുത്താനായി കഴിഞ്ഞിട്ടില്ലാത്ത താരം തന്റെ കന്നി ടി :20 ഇന്റർനാഷണൽ ഫിഫ്റ്റിയിലേക്ക് എത്തി.
എന്നാൽ സൗത്താഫ്രിക്ക ടീമിനെ അടക്കം ഞെട്ടിച്ചത് ഇന്ത്യൻ ഇന്നിങ്സിലെ അഞ്ചാം ഓവറാണ്. സൗത്താഫ്രിക്കൻ സ്റ്റാർ ഫാസ്റ്റ് ബൗളർ ആൻഡ്ര നോർട്ജെ എറിഞ്ഞ ഓവറിൽ താരം 5 ഫോർ അടക്കം 20 റൺസാണ് നേടിയത്. ഓവറിലെ ആദ്യത്തെ 5 ബോളിൽ ഫോർ അടിച്ച ഗെയ്ക്ഗ്വാദ് ഇന്ത്യൻ സ്കോർ അതിവേഗം 50 കടത്തി.35 ബോളിൽ ഏഴ് ഫോറും രണ്ട് സിക്സും അടക്കം 57 റൺസാണ് ഗെയ്ക്ഗ്വാദ് നേടിയത്.
— king Kohli (@koh15492581) June 14, 2022
ഇന്ത്യൻ പ്ലേയിംഗ് ഇലവൻ :Ruturaj Gaikwad, Ishan Kishan, Shreyas Iyer, Rishabh Pant(w/c), Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Bhuvneshwar Kumar, Yuzvendra Chahal, Avesh Khan