എന്താടാ ഔട്ടാക്കാൻ നോക്കുന്നോ 😵‍💫😵‍💫കട്ട കലിപ്പായി കോഹ്ലി ഞെട്ടി ഭരത്!! വീഡിയോ |Furious Virat Kohli screams at KS Bharat

Furious Virat Kohli screams at KS Bharat;മൈതാനത്ത് കീപ്പർ കെ എസ് ഭരതിനാട് കട്ടകലിപ്പ് കാട്ടി വിരാട് കോഹ്ലി. അഹമ്മദാബാദ് ടെസ്റ്റിലെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിനിടെയായിരുന്നു സംഭവം. അനായാസമായി സിംഗിൾ നേടാനാവുമായിരുന്ന സാഹചര്യത്തിൽ, അവസാന നിമിഷം കെ എസ് ഭരത് അത് നിരസിച്ച സാഹചര്യത്തിലാണ് വിരാട് കോഹ്ലി കോപത്തിൽ പൂണ്ടത്.

ഭരതിനെ മൈതാനത്ത് കുറച്ചധികം സമയം കോഹ്ലി തുറിച്ചു നോക്കുകയുണ്ടായി. നിമിഷങ്ങൾക്കകം തന്നെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കുകയും ചെയ്തു. മത്സരത്തിന്റെ നാലാം ദിവസത്തെ ആദ്യ മണിക്കൂറിലാണ് സംഭവം അരങ്ങേറിയത്. പന്ത് ലെഗ് സൈഡിലേക്ക് കളിച്ച വിരാട് സിംഗിൾ എടുക്കാൻ തയ്യാറാവുകയായിരുന്നു. അതിനായി കോഹ്‌ലി ക്രീസിൽ നിന്നിറങ്ങി. എന്നാൽ കോഹ്ലി പിച്ചിന്റെ പകുതിയോളം എത്തിയപ്പോൾ എതിർ എൻഡിൽ നിന്ന ഭരത് സിംഗിൾ നിരസിക്കുകയായിരുന്നു.

KS Bharat

വിരാട് തിരികെ ഓടി സുരക്ഷിതനായി ക്രീസിലെത്തി. പക്ഷേ ഈ സംഭവം വിരാട്ടിനെ ചൊടിപ്പിക്കുകയുണ്ടായി.ഇരു ബാറ്റർമാർക്കും സിംഗിൾ നേടാൻ അവസരം ഉണ്ടായിരുന്നു എന്നത് പ്രസ്തുത സംഭവത്തിന്റെ റിപ്ലൈയിൽ നിന്ന് മനസ്സിലായി. എന്നാൽ ഭരതിന്റെ ഭാഗത്തുനിന്ന് വന്ന തെറ്റാണ് ഇതെന്ന് സോഷ്യൽ മീഡിയയും പറയുന്നു.

എന്തായാലും ഇതിനുശേഷം 84 റൺസിന്റെ കിടിലൻ കൂട്ടുകെട്ട് ഇരു ബാറ്റർമാരും ചേർന്ന് കെട്ടിപ്പടുക്കുകയുണ്ടായി. മത്സരത്തിൽ വിരാട് കോഹ്ലി തന്റെ ടെസ്റ്റ് കരിയറിലെ 28ആം സെഞ്ചുറിയും പൂർത്തീകരിച്ചു.

Rate this post