അമ്പയറെ വരെ ചിരിപ്പിച്ച് റിഷാബ് പന്ത്😱വീണ്ടും സെഞ്ച്വറിക്കൊപ്പം സ്റ്റാറായി താരം (കാണാം വീഡിയോ )

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്ത് തന്റെ പേരിലാക്കി. മൂന്നാം ദിനം 57/2 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക്, തുടക്കത്തിൽ തന്നെ ചേതേശ്വർ പൂജാരയുടെയും (9), അജിങ്ക്യ രഹാനെയുടെയും (1) വിക്കറ്റുകൾ നഷ്ടമായത് വലിയ തിരിച്ചടിയായി. പിന്നീട്, 59/4 എന്ന നിലയിൽ നിന്ന് ഇന്ത്യയെ മാന്യമായ സ്കോറിൽ എത്തിച്ചത് ഋഷഭ് പന്തിന്റെ ഒറ്റയാൾ ബാറ്റിംഗ് പ്രകടനമാണ്.

ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമായി (29) ചേർന്ന് 94 റൺസിന്റെ പാർട്ണർഷിപ്പ് സൃഷ്‌ടിച്ച പന്ത് (100*) സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. തുടർച്ചയായി മോശം ഷോട്ട് കളിച്ച് പുറത്താകുന്നു എന്ന പഴിക്ക്‌ മറുപടിയെന്നോണം, നിർണ്ണായക മത്സരത്തിൽ നിർണ്ണായക ഇന്നിംഗ്സ് കളിച്ച് ഋഷഭ് പന്ത് ഇന്ത്യയെ 198 എന്ന ബേധപ്പെട്ട സ്കോറിൽ എത്തിച്ചു. രസകരമെന്ന് പറയട്ടെ, ഇന്ത്യയുടെ ടോട്ടൽ സ്കോർ 198-ൽ 100 റൺസും പന്ത് സംഭാവന ചെയ്തപ്പോൾ, 8 ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി.

എന്നാൽ, ഇന്ത്യൻ ഇന്നിംഗ്‌സിന്റെ 60-ാം ഓവറിൽ പന്തിന്റെ ഒരു കോമാളിത്തരം കമന്റേറ്റർമാരെയും അമ്പയർമാരെയും പൊട്ടിച്ചിരിപ്പിച്ചു. 60-ാം ഓവറിലെ രണ്ടാം പന്തിൽ പന്ത് കവറിലേക്ക് ഒരു ഷോട്ട് എടുത്തെങ്കിലും, റൺസ് ഒന്നും എടുക്കാൻ തയ്യാറായില്ല. മുഹമ്മദ് ഷമിയെ നോൺ-സ്ട്രൈക്കിൽ തന്നെ നിർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടായിരുന്നു പന്ത് സിംഗിളിനായി ഓടാൻ തയ്യാറാകാതിരുന്നത്. ഷമി സ്ട്രൈക്കിൽ എത്തിയാൽ ഇന്ത്യക്ക് ഒരു വിക്കറ്റ് കൂടെ നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട് എന്ന ബോധ്യം പന്തിന് ഉണ്ടായിരുന്നു.

എന്നിരുന്നാലും, ഷോട്ട് എടുത്ത പന്ത് പോയിന്റിലേക്ക് ഓടി, ബാറ്റിംഗ് ക്രീസിൽ തന്നെ തിരിച്ചെത്തി, അത് എല്ലാവരെയും പൊട്ടിചിരിപ്പിച്ചു. നിർണ്ണായക ഇന്നിംഗ്സിന്റെ എല്ലാ ഭാരവും തന്റെ ചുമലിലേറ്റി നിൽക്കുന്ന സമയത്തും, പന്തിന്റെ കുട്ടിത്തം നിറഞ്ഞ പ്രവൃത്തി ക്രിക്കറ്റ്‌ ആരാധകരിലും ചിരി പകർന്നു. എന്തുതന്നെ ആയാലും, പന്തിന്റെ ബാറ്റിംഗ് മികവിൽ, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ 212 റൺസ് വിജയലക്ഷ്യം ഉയർത്തിയിട്ടുണ്ട്.