എവിടെ ടോസ് ഇടാൻ കോയിൻ എവിടെ 😳😳ചിരിപ്പിക്കുന്ന മുഹൂർത്തമായി ടോസ് സമയം!!കാണാം വീഡിയോ

ഇന്ത്യ – ദക്ഷിണാഫ്രിക്ക റാഞ്ചി ഏകദിനത്തിൽ തകർപ്പൻ ജയം നേടിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. മത്സരത്തിൽ 279 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ഇഷാൻ കിഷൻ (93), ശ്രേയസ് അയ്യർ (113*) എന്നിവർ ചേർന്ന് ജയത്തിലേക്ക് നയിക്കുകയായിരുന്നു. സെഞ്ച്വറി പ്രകടനം കാഴ്ചവച്ച ശ്രേയസ് അയ്യർ തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യക്കായി മുഹമ്മദ്‌ സിറാജ് 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

മത്സരത്തിന്റെ ടോസ്സിംഗ് സെഷനിൽ നടന്ന ഒരു രസകരമായ സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. മത്സരത്തിന്റെ ടോസ് സെഷനിലേക്ക് ഇരു ടീമുകളുടെയും ക്യാപ്റ്റൻമാരായ ശിഖർ ധവാനും കേശവ് മഹാരാജും എത്തിച്ചേരുകയും മാച്ച് റഫറി ജവഗൽ ശ്രീനാഥ് ടോസിനായി റെഡി ആവുകയും ചെയ്തു. തുടർന്ന്, അവതാരകൻ ആയ സഞ്ജയ്‌ മഞ്ജരേക്കർ എല്ലാവരെയും ടോസ് സെഷനിലേക്ക് ക്ഷണിക്കുകയും ചെയ്തു.

എന്നാൽ, അപ്പോഴൊന്നും ടോസ് ഇടാനായുള്ള കോയിൻ ജവഗൽ ശ്രീനാഥ് ഹോം ക്യാപ്റ്റനായ ശിഖർ ധവാന് കൈമാറിയിട്ടില്ല എന്നതാണ് രസകരം. തുടർന്ന്, ഇക്കാര്യം ധവാൻ ജവഗൽ ശ്രീനാഥിനെ ഓർമ്മപ്പെടുത്തിയതിനുശേഷം ആണ് അദ്ദേഹം തന്റെ പോക്കറ്റിൽ നിന്ന് കോയിൻ തിരഞ്ഞെടുത്ത് ധവാന് നൽകിയത്. മുൻ ഇന്ത്യൻ താരം കൂടിയായ ജവഗൽ ശ്രീനാഥിന് സംഭവിച്ച അബദ്ധം, മറ്റൊരു മുൻ ഇന്ത്യൻ താരം കൂടിയായ സഞ്ജയ്‌ മഞ്ജരേക്കർ മൈക്കിലൂടെ അനൗൺസ് ചെയ്യുകയും ചെയ്തു.

തുടർന്ന്, ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ക്യാപ്റ്റൻമാർക്ക് ചിരി നിർത്താൻ ആയില്ല. തുടർന്ന്, ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ കേശവ് മഹാരാജ്, ടൈൽ കോൾ ചെയ്യുകയും ടോസ് വിൻ ചെയ്യുകയും ചെയ്തു. ടോസ് വിൻ ചെയ്ത ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ആദ്യം ബാറ്റിംഗ് ആണ് തിരഞ്ഞെടുത്തത്. രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇരു ടീമുകളും ഓരോ വിജയം നേടിയതിനാൽ, പരമ്പരയിലെ അവസാനത്തെ ഏകദിനമായ ഒക്ടോബർ 11-ന് നടക്കാനിരിക്കുന്ന ഡൽഹി ഏകദിനം നിർണായകം ആയിരിക്കുകയാണ്.