
ഒരു ഗ്ലാസ് മതി ക്ഷീണവും വിശപ്പും മാറാൻ, ചൂടു കാലത്ത് ഉണ്ടാക്കാവുന്ന ഒരു കിടിലൻ ഫ്രൂട്ട് കസ്റ്റാർഡ് റെസിപ്പി!! | Fruit Custard Recipe
Fruit Custard Recipe Malayalam : ചൂടു കാലത്ത് ദാഹം മാറാനായി പല രീതിയിലുള്ള പാനീയങ്ങളും ഉണ്ടാക്കി നോക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം അവസരങ്ങളിൽ പരീക്ഷിക്കാവുന്ന വളരെ രുചികരമായ ഒരു ഫ്രൂട്ട് കസ്റ്റാർഡ് റെസിപ്പിയെ പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു കസ്റ്റാർഡ് തയ്യാറാക്കാനായി ഒരു ലിറ്റർ പാലാണ് ആവശ്യമായിട്ടുള്ളത്. പാൽ ഒരു പാനിൽ ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച് കുറക്കണം. ഈയൊരു സമയം ഒരു ചെറിയ ബൗളിൽ അല്പം പാലെടുത്ത്
നാല് ടേബിൾ സ്പൂൺ അളവിൽ വാനില ഫ്ലേവറിലുള്ള കസ്റ്റാർഡ് പൗഡർ മിക്സ് ചെയ്ത് വയ്ക്കാവുന്നതാണ്. പാല് നല്ലതുപോലെ കുറുകി വരുമ്പോൾ അതിൽ ആവശ്യത്തിന് പഞ്ചസാര അല്ലെങ്കിൽ മിൽക്ക് മേഡ് ഒഴിച്ച് നല്ലതുപോലെ കുറുക്കി വെക്കണം. ശേഷം അതിലേക്ക് എടുത്തു വച്ച കസ്റ്റാർഡ് പൗഡർ മിക്സ് കൂടി ചേർത്ത് ഒരു മീഡിയം ലെവലിൽ കുറുക്കണം. ശേഷം സ്റ്റൗ ഓഫ് ചെയ്ത് ഈ ഒരു മിക്സ് ഒന്ന് ചൂടാറുമ്പോൾ ഒരു മണിക്കൂർ നേരം റഫ്രിജറേറ്റ് ചെയ്യാനായി വെക്കണം.

റഫ്രിജറേറ്റ് ചെയ്ത മിക്സിലേക്ക് ഇഷ്ടമുള്ള ഫ്രൂട്ട്സ് എല്ലാം ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. എന്നാൽ അധികം പുളിയുള്ള പഴങ്ങൾ ഈ ഒരു കസ്റ്റാഡിൽ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നേന്ത്രപ്പഴം, അനാർ, പച്ചനിറത്തിലുള്ള കുരുവില്ലാത്ത മുന്തിരി,ആപ്പിൾ എന്നിവയെല്ലാം ഈ ഒരു ഫ്രൂട്ട് കസ്റ്റാഡിൽ ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.