ടോസ് നഷ്ടമായി ഇന്ത്യ : സഞ്ജു സാംസണിന് അമേരിക്കയിൽ ലക്കി എൻട്രി

fourth t;20 toss update;വെസ്റ്റ് ഇൻഡീസ് എതിരായ നാലാം ടി :20യിൽ ടോസ് ഭാഗ്യം ലഭിക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഒരിക്കൽ കൂടി ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകനായ നിക്കോളാസ് പൂരൻ ആദ്യം ബൌളിംഗ് തിരഞ്ഞെടുത്തു.

ഫ്ലോറിഡയിൽ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി : 20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാം മത്സരത്തിൽ മഴ തുടക്കത്തിൽ തന്നെ വില്ലനായി എത്തി. മഴ കാരണം ടോസ്45 മിനുട്ട് വൈകിയാണ് നടന്നത്. എന്നാൽ മൂന്നാം പ്രധാന മാറ്റങ്ങളുമായിട്ടാണ് ഇന്ത്യൻ ടീം കളിക്കാൻ ഇറങ്ങുന്നത്. മലയാളി താരമായ സഞ്ജുവിന് ഇന്ത്യൻ പ്ലേയിംഗ്‌ ഇലവനിൽ സ്ഥാനം ലഭിച്ചത് ശ്രദ്ധേയമായപ്പോൾ അക്ഷർ പട്ടേൽ, രവി ബിഷ്ണോയി എന്നിവർ ടീമിലേക്ക് എത്തി. അയർലാൻഡ് എതിരെ തന്റെ അവസാന ടി :20 കളിച്ച സഞ്ജുവിൽ നിന്നും മറ്റൊരു മികച്ച ഇന്നിങ്സ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നു.അതേസമയം അമേരിക്കയിലെ തന്നെ പ്രമുഖമായ ഫ്ലോറിഡയിലെ ലൗഡര്‍ഹില്ലിലുള്ളതായ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ഇനി പരമ്പരയിലെ രണ്ട് കളികൾ നടക്കുക.

ഇന്ത്യൻ ടീം :Rohit Sharma(c), Suryakumar Yadav, Rishabh Pant(w), Sanju Samson, Deepak Hooda, Dinesh Karthik, Axar Patel, Avesh Khan, Bhuvneshwar Kumar, Ravi Bishnoi, Arshdeep Singh

വെസ്റ്റ് ഇൻഡീസ് ടീം : Brandon King, Kyle Mayers, Nicholas Pooran(c), Rovman Powell, Shimron Hetmyer, Devon Thomas(w), Jason Holder, Dominic Drakes, Akeal Hosein, Alzarri Joseph, Obed McCoy