
ഉറപ്പാണ് 😵💫😵💫😵💫ഐപിഎൽ കിരീടം ഉയർത്തിയാലും സഞ്ജു ദേശീയ ടീമിൽ കളിക്കില്ല!! കാരണം വെളിപ്പെടുത്തി മുൻ സെലക്ടർ
മലയാളി വിക്കറ്റ് കീപ്പർ – ബാറ്റർ സഞ്ജു സാംസണ് ദേശീയ ടീമിൽ മതിയായ അവസരങ്ങൾ ലഭിക്കുന്നില്ല എന്നത് ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. നിലവിൽ സഞ്ജുവിന് ദേശീയ ടീമിൽ കളിക്കാൻ നിരവധി അനുകൂല ഘടകങ്ങൾ ഉണ്ട്. ഇന്ത്യൻ ടീമിലെ നിലവിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പരിക്കിന്റെ പിടിയിലായതും, ദിനേശ് കാർത്തിക്കിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് സാധ്യത മങ്ങിയതും, സഞ്ജുവിന് ബിസിസിഐ വാർഷിക കരാർ ലഭിച്ചതും എല്ലാം അദ്ദേഹത്തിന് ദേശീയ ടീമിൽ കളിക്കാൻ കൂടുതൽ അവസരം ലഭിക്കും എന്നതിന്റെ സൂചനകളാണ്.
പുരോഗമിക്കുന്ന ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ കൂടിയായ സഞ്ജു മികച്ച പ്രകടനം നടത്തുന്നതിലൂടെ അദ്ദേഹത്തിന് ഏകദിന ലോകകപ്പിന് മുന്നോടിയായി ദേശീയ ടീമിൽ ഇടം ലഭിക്കും എന്നാണ് ആരാധകർ കരുതുന്നത്. എന്നാൽ, ഐപിഎൽ കിരീടം ഉയർത്തിയത് കൊണ്ട് മാത്രം സഞ്ജുവിന് ദേശീയ ടീമിൽ അവസരം ലഭിക്കാൻ സാധ്യതയില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ദേശീയ സെലക്ടർ ശരൺദീപ്. അതിന്റെ വ്യക്തമായ കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
“ഐപിഎൽ കിരീടം ഉയർത്തുക എന്നത് ഒരു പ്രധാനപ്പെട്ട സംഭവമാണ്. എന്നാൽ അതുകൊണ്ട് മാത്രം ഒരാൾക്ക് ദേശീയ ടീമിൽ അവസരം ലഭിക്കും എന്ന് കരുതാനാകില്ല. സഞ്ജുവിനെ പോലെ ഒരു ബാറ്റർ ഈ സീസണിൽ 700-800 റൺസ് നേടിയാൽ മാത്രമേ അദ്ദേഹത്തിന് ദേശീയ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ,” മുൻ ദേശീയ സെലക്ടർ പറഞ്ഞു. സഞ്ജുവിനെ താൻ നേരത്തെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട് എന്നും അദ്ദേഹം പറയുകയുണ്ടായി.
“ഞാൻ സെലക്ഷൻ കമ്മിറ്റിയിൽ ഉണ്ടായിരുന്നപ്പോഴാണ് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ ഓപ്പണർ ആയി കളിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന് ആ അവസരം മുതലെടുക്കാൻ സാധിച്ചില്ല. ഇഷാൻ കിഷൻ ഡബിൾ സെഞ്ച്വറി പ്രകടനം നടത്തിയതും, ദിനേശ് കാർത്തിക് ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയതും എല്ലാം സഞ്ജുവിന്റെ അവസരങ്ങൾ കുറച്ചു,” മുൻ സെലക്ടർ കൂട്ടിച്ചേർത്തു. എന്തുതന്നെയായാലും, നിലവിലെ സാഹചര്യത്തിൽ സഞ്ജു ദേശീയ ടീമിൽ മടങ്ങിയെത്താനുള്ള എല്ലാ പ്രതീക്ഷയും കാണുന്നുണ്ട്.