ഇന്ത്യ കിരീടം നേടുമെന്ന് പറയാൻ കഴിയില്ല 😳😳ഞെട്ടിക്കുന്ന പ്രവചനവുമായി മുൻ താരം

വരാനിരിക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യ ഭയക്കേണ്ട ടീമുകളെകുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് പേസർ സ്റ്റീവ് ഹാർമിസൺ. ഈ മാസം അവസാനത്തോടെ ഓസ്ട്രേലിയയിൽവെച്ചാണ് ലോകകപ്പ് നടക്കുന്നത്. ഇതിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ടീമുകളെല്ലാം. ഒക്ടോബർ 23ന് പാക്കിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഹാർമിസന്റെ അഭിപ്രായത്തിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾ ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ പോന്നവരാണ്. സ്വന്തം മണ്ണിൽ നടക്കുന്ന മത്സരങ്ങൾ ഓസ്ട്രേലിയക്ക് കൂടുതൽ ഗുണം ചെയ്യും. ഇംഗ്ലണ്ട് ആകട്ടെ ഓസ്ട്രേലിയൻ മണ്ണിൽ ഇപ്പോൾ ട്വന്റി ട്വന്റി പരമ്പര കളിച്ച് അനുഭവസമ്പത്ത് നേടുന്നു. പേസും ബൗൺസും ഉള്ള പിച്ചുകളിൽ കളിച്ച് പരിചയമുള്ള ഇവർ തീർച്ചയായും ഇന്ത്യയുടെ വഴിമുടക്കികൾ ആകാനുള്ള സാധ്യതയുണ്ട്.

ബ്രിട്ടീഷ് മാധ്യമമായ മിററിനു നൽകിയ അഭിമുഖത്തിൽവച്ചാണ് അദ്ദേഹം ഈ അഭിപ്രായം വ്യക്തമാക്കിയത്. ട്വന്റി ട്വന്റി മത്സരങ്ങൾ പെട്ടെന്ന് ഒരാളുടെ മികച്ച പ്രകടനം കൊണ്ട് ജയപരാജയങ്ങൾ മാറിമറിയുന്ന ഒരു ഫോർമാറ്റാണ്‌. അതുകൊണ്ട് തന്നെ ഇന്ത്യയെ കിരീടം നേടാനുള്ള ഫേവരിറ്റുകൾ ആയി കാണാൻ സാധിക്കില്ല. ഇന്ത്യ മികച്ച ക്രിക്കറ്റ് ആണ് കളിക്കുന്നതെന്നും പറയാൻ പറ്റില്ല എന്നും അദ്ദേഹം കരുതുന്നു.

എങ്കിലും സൂപ്പർ താരം വിരാട് കോഹ്‌ലി ഇന്ത്യയുടെ രക്ഷകനായി അവതരിക്കുമെന്നാണ് സ്റ്റീവ് ഹാർമിസൻ പറയുന്നത്. കോഹ്‌ലിയുടെ മികച്ച ഒന്നോ രണ്ടോ ഇന്നിങ്സ് ഉണ്ടായാൽ ഇന്ത്യ സെമിഫൈനൽ കളിക്കുമെന്ന്‌ തോന്നുന്നതായും പറഞ്ഞു. കോഹ്‌ലി ഒരു ഫന്റാസ്റ്റിക്ക് പ്ലേയർ ആണെന്നും ഇന്ത്യക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകുന്ന താരമായി കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.