കോഹ്ലി ഇനി എത്ര നാൾ മുന്നോട്ട് പോകും😱😱വമ്പൻ ചോദ്യവുമായി മുൻ താരം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്ററായിയാണ് വിരാട് കോഹ്ലിയെ ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്നത്. വിരാട് കോഹ്ലിയുടെ തുടർച്ചയായുള്ള സെഞ്ചുറികളും, ഷോട്ട് സെലക്ഷനുമെല്ലാം ആരാധകർക്ക് ഏറെ ഇഷ്ടമായിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് പ്രകാരവും ടെക്നിക്കൽ പ്രകാരവും മികച്ച ബാറ്ററായ കോഹ്‌ലി സച്ചിൻ ടെണ്ടുൽക്കരുടെ നിരവധി റെക്കോർഡുകൾ മറികടക്കും എന്നും പലരും പ്രവചിച്ചിരുന്നു.

സച്ചിൻ ടെണ്ടുൽക്കറുടെ 100 സെഞ്ച്വറികൾ എന്ന റെക്കോർഡ് പോലും കോഹ്‌ലി മറികടക്കും എന്ന് ഒരു സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വിരാട് കോഹ്‌ലിയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രകടനം ഏറെ നിരാശാജനകമാണ്. കോഹ്‌ലി അദ്ദേഹത്തിന്റെ കഴിഞ്ഞ 76 ഇന്നിംഗ്സുകളിൽ ഒരു സെഞ്ചുറി പോലും നേടിയിട്ടില്ല എന്നതാണ് വസ്തുത.

സെഞ്ച്വറി നേടിയില്ലെങ്കിൽ പോലും കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ കോഹ്‌ലിക്ക് ഇന്ത്യൻ ടീമിനായി മികച്ച സംഭാവനകൾ ചെയ്യാൻ സാധിച്ചിട്ടില്ല എന്നത് അദ്ദേഹത്തിന്റെ സ്കോറിംഗിൽ നിന്ന് വ്യക്തമാണ്. കോഹ്ലിയുടെ ബാറ്റിംഗ് പ്രകടനത്തെ പലരും വിമർശിക്കുന്നുണ്ടെങ്കിലും, ചില മുൻ താരങ്ങൾ കോഹ്‌ലിയുടെ ഇപ്പോഴത്തെ കളിയോടുള്ള സമീപനത്തെയും ഷോട്ട് സെലക്ഷനെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഇത്തരത്തിൽ കോഹ്‌ലിയുടെ ഷോട്ട് സെലെക്ഷനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കർഷൺ ഗാവ്രി.

“കോഹ്ലി ഇത്തരത്തിൽ അധികനാൾ ഇന്ത്യൻ ടീമിൽ മുന്നോട്ട് പോകും എന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ ഷോട്ട് സെലെക്ഷൻ ഇപ്പോൾ വളരെ മോശമാണ്. കൂടുതലും സ്ലിപ്പിലേക്ക് ക്യാച്ച് നൽകിയാണ് കോഹ്‌ലി പുറത്താവുന്നത്. ഓഫ്സൈഡിലേക്ക് വരുന്ന ബോളുകളെ കോഹ്‌ലി അനാവശ്യമായി പിന്തുടരുന്നു. അത് ഒഴിവാക്കുന്നതാണ് നല്ലത്. മത്സരങ്ങളിൽ റൺസ് നേടാനായില്ലെങ്കിൽ തീർച്ചയായും വിമർശനങ്ങൾ ഉണ്ടാകും,” കർഷൺ ഗാവ്രി പറഞ്ഞു.