എത്ര തവണ തോറ്റു 😳😳അവൻ എവിടെ അവന് അവസരം നൽകൂ!!മുൻ താരം മുന്നറിയിപ്പ് വൈറൽ

ടീം ഇന്ത്യ പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കാത്തവർ ആണെന്ന് കുറ്റപ്പെടുത്തി മുൻ ഇന്ത്യൻ താരം ധോഡ ഗണേഷ്. അവസാനിച്ച ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് അവസരം നൽകാതിരുന്നതാണ് മുൻ ഇന്ത്യൻ താരത്തിന്റെ വിമർശനത്തിന് വഴിയൊരുക്കിയത്. നേരത്തെ ടി20 ലോകകപ്പിനുള്ള സ്ക്വാഡിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിനെതിരെ മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാൽ, ടി20 ലോകകപ്പ് പുരോഗമിക്കുന്നതിനിടെ തന്നെ, ന്യൂസിലാൻഡിനെതിരെയുള്ള പരിഗണനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കുകയും, അതിൽ സഞ്ജുവിനെ ഉൾപ്പെടുത്തുകയും ചെയ്താണ് സെലക്ടർമാർ വിമർശനത്തെ തണുപ്പിച്ചത്. എന്നാൽ, ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ, സഞ്ജുവിന് സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ ആയില്ല. ഈ സാഹചര്യത്തിലാണ് മുൻ ഇന്ത്യൻ താരം ധോഡ ഗണേഷ് ടീം മാനേജ്മെന്റിനെ വിമർശിച്ച് രംഗത്ത് എത്തിയത്.

“ടീം ഇന്ത്യ പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കാത്തവർ ആണ്. ടി20 ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തും എന്ന് ഞാൻ കരുതി, എന്നാൽ ടീം ഇന്ത്യ ആ തെറ്റ് ആവർത്തിക്കുന്ന കാഴ്ചയാണ് കണ്ടത്. ടി20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ മനോഭാവം മാറില്ല എന്ന് എനിക്ക് ഉറപ്പായി,” ധോഡ ഗണേഷ് പറഞ്ഞു. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പര ഇന്ത്യ 1-0 ത്തിന് സ്വന്തമാക്കിയിരുന്നു.

എന്നാൽ, ഇന്ത്യ ന്യൂസിലാൻഡ് മത്സരശേഷം, എന്തുകൊണ്ടാണ് സഞ്ജു സാംസണെ കളിപ്പിക്കാതിരുന്നത് എന്ന ചോദ്യം ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നേരിടുകയുണ്ടായി. സഞ്ജുവിനെ കളിപ്പിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും, എന്നാൽ ചില നിർഭാഗ്യകരമായ കാരണങ്ങളാൽ അതിന് സാധിച്ചില്ല എന്നുമായിരുന്നു ഹാർദിക്കിന്റെ മറുപടി. ന്യൂസിലാൻഡിനെതിരെ നടക്കാനിരിക്കുന്ന 3 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്.