മൂന്നാം ടെസ്റ്റിലും അവനെ കളിപ്പിച്ചാൽ അത് വണ്ടർ 😳😳😳കോച്ചിനെയടക്കം പരിഹസിച്ചു മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇന്ന് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന കളിക്കാരനാണ് വിക്കറ്റ് കീപ്പർ കെഎൽ രാഹുൽ. ലിമിറ്റഡ് ഓവർ ഫോർമാറ്റിലെ മോശം പ്രകടനത്തിന് പിന്നാലെ, അദ്ദേഹത്തെ ഏകദിന, ടി20 ഫോർമാറ്റുകളിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആരാധകരും മുൻ ഇന്ത്യൻ താരങ്ങളും ഉൾപ്പെടെ നിരവധി പേർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, അപ്പോഴും ടെസ്റ്റ് ക്രിക്കറ്റിൽ രാഹുലിന്റെ സ്ഥാനം സുരക്ഷിതമായിരുന്നു. എന്നാൽ, ഇപ്പോൾ രാഹുലിന്റെ ടെസ്റ്റ്‌ ക്രിക്കറ്റിലെ സ്ഥാനത്തിനും മങ്ങൽ ഏൽക്കുകയാണ്.ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും രാഹുൽ മോശം പ്രകടനമാണ് നടത്തിയത്. എന്നാൽ, രാഹുൽ വിദേശ പിച്ചുകളിൽ മികച്ച നിലവാരം പുലർത്തുന്ന കളിക്കാരൻ ആണെന്നും, അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഇനിയും പിന്തുണയ്ക്കേണ്ടതുണ്ട് എന്നുമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും, പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെയും നിലപാട്. ഈ നിലപാടിനെതിരെ മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ് രംഗത്ത് വന്നിരിക്കുകയാണ്.

വെങ്കിടേഷ് പ്രസാദ് രാഹുലിനെതിരെ നേരത്തെയും വിമർശനം ഉന്നയിച്ചിരുന്നു. “വിദേശ പിച്ചുകളിൽ രാഹുൽ മികച്ചതാണെന്നാണ് ചിലർ കരുതുന്നത്. എന്നാൽ, 56 ഇന്നിംഗ്സുകളിൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി 30 മാത്രമാണ്. ശരിയാണ്, വിദേശ പിച്ചുകളിൽ അദ്ദേഹം 6 സെഞ്ചുറികൾ നേടിയിട്ടുണ്ട്. എന്നാൽ, ബാക്കിയുള്ള ഇന്നിംഗ്സുകളിൽ എല്ലാം ചെറിയ സ്കോർ ആണ് നേടിയിരിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ശരാശരി 30 ആയത്,” വെങ്കിടേഷ് പ്രസാദ് പറയുന്നു.

“വിദേശ പിച്ചുകളിൽ ഏറ്റവും മികച്ച ശരാശരിയുള്ള ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ആണ്. അദ്ദേഹത്തിന് നാൽപതിനടുത്ത് ശരാശരി ഉണ്ട്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരത പുലർത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇതേ സാഹചര്യമാണ് രാഹുലിന്റെ കാര്യത്തിലും ഉള്ളത്,” വെങ്കിടേഷ് പ്രസാദ് പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലും രാഹുലിന് അവസരം ലഭിച്ചാൽ, അതിനെ അതിശയം എന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളൂ എന്നും മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു.

Rate this post