സ്വന്തം മണ്ണിൽ പാകിസ്ഥാൻ മുന്നിൽ ഇന്ത്യ നാണംകെടും 😵‍💫😵‍💫പ്രവചിച്ചു മുൻ പാക് താരം

ഏകദിന ലോകകപ്പിന് സ്വന്തം മണ്ണിൽ തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകി മുൻ പാകിസ്ഥാൻ താരം ആക്വിബ് ജാവേദ്. ശ്രീലങ്ക, ന്യൂസിലാൻഡ് എന്നീ ടീമുകളെയെല്ലാം അടുത്തിടെ ഏകദിന പരമ്പരകളിൽ സ്വന്തം മണ്ണിൽ പരാജയപ്പെടുത്തിയ ഇന്ത്യ, ഏകദിന ഫോർമാറ്റിൽ ഇനി നേരിടാൻ ഒരുങ്ങുന്നത് ഓസ്ട്രേലിയെയാണ്. ശേഷം, ഏഷ്യ കപ്പ്, ഏകദിന ലോകകപ്പ് തുടങ്ങിയ മേജർ ടൂർണമെന്റുകൾ ഇന്ത്യക്കായി ഈ വർഷം കാത്തിരിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം മൂന്നുതവണ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഏഷ്യ കപ്പിന്റെ ഗ്രൂപ്പ് സ്റ്റേജിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയപ്പോൾ, സൂപ്പർ ഫോറിൽ പാകിസ്ഥാൻ അതിന് പകരം ചോദിക്കുകയും ചെയ്തു. ശേഷം, ടി20 ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, ഏകദിന ഫോർമാറ്റിൽ പാക്കിസ്ഥാൻ എപ്പോഴും മികച്ചവരാണെന്നും, ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയ പോലെ പാകിസ്ഥാനെ പരാജയപ്പെടുത്താൻ സാധിക്കും എന്ന് ഇന്ത്യ കരുതേണ്ട എന്നും ആക്വിബ് ജാവേദ് പറഞ്ഞു.

“ന്യൂസിലാൻഡിനെതിരെ ഇന്ത്യൻ താരങ്ങൾ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. മൂന്ന് ഏകദിന മത്സരങ്ങളിൽ നാല് തവണയാണ് ഇന്ത്യൻ ബാറ്റർമാർ സെഞ്ച്വറി നേടിയത്. എന്നാൽ ഈ പ്രകടനം പാകിസ്ഥാനെതിരെ നടത്താൻ സാധിക്കും എന്ന് ഇന്ത്യ കരുതരുത്. ന്യൂസിലാൻഡിന്റെ ബൗളിംഗ് നിരയല്ല പാക്കിസ്ഥാന്റേത്. ഏകദിന ഫോർമാറ്റിൽ എപ്പോഴും പാകിസ്ഥാൻ മികച്ച ടീം ആണ്,” ആക്വിബ് ജാവേദ് തുടർന്നു.

“പാകിസ്ഥാന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ ബൗളിംഗ് നിരയാണ്. ഷഹീൻ അഫ്രീദി, മുഹമ്മദ് ഹസ്നയൻ, നസീം ഷാ, മുഹമ്മദ് വാസിം തുടങ്ങിയവരടങ്ങുന്ന പാകിസ്താന്റെ ബൗളിംഗ് നിരയെ നേരിടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമായിരിക്കും. ഇന്ത്യൻ പിച്ചുകളിൽ കളിക്കുന്നത് പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം അത്ര പ്രയാസമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ സ്വന്തം മണ്ണിൽ ഏകദിന ലോകകപ്പ് കളിക്കാൻ ഒരുങ്ങുന്ന ഇന്ത്യ പാകിസ്ഥാനെ ഭയക്കണം,” ആക്വിബ് ജാവേദ് പറഞ്ഞു.

Rate this post