സഞ്ജു ത്രിപാടി അവർ ഭരിക്കട്ടെ ഇനി ഇന്ത്യൻ ടീം 😳😳😳മുൻ താരങ്ങൾ ആവശ്യങ്ങൾ കേട്ടോ???

ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്തായതോടെ ടീം ഇന്ത്യക്കെതിരെ നാനാഭാഗത്തുനിന്നും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ലോകകപ്പിൽ വിരാട് കോഹ്‌ലി ഒഴികെയുള്ള സീനിയർ താരങ്ങൾക്ക് ആർക്കും തന്നെ കഴിവിനൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല. രോഹിത് ശർമ്മ, ആർ അശ്വിൻ, ഭൂവനേശ്വർ കുമാർ തുടങ്ങിയ സീനിയർ താരങ്ങളെല്ലാം തന്നെ ലോകകപ്പിൽ സമ്പൂർണ്ണ പരാജയമാകുന്ന കാഴ്ചയാണ് കണ്ടത്.

ഈ സാഹചര്യത്തിൽ ടീം ഇന്ത്യ ടി20 ഫോർമാറ്റിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനും ആയിരുന്ന അനിൽ കുംബ്ലെ. ടി20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിൽ ഒരു തലമുറ മാറ്റം അനിവാര്യമായി വന്നിരിക്കുകയാണ് എന്ന് അനിൽ കുംബ്ലെ പറഞ്ഞു. ബൗൾ ചെയ്യാൻ കെൽപ്പുള്ള ബാറ്റർമാരെ വളർത്തിയെടുക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്ന് നിർദ്ദേശിച്ച കുംബ്ലെ, ഇക്കാര്യത്തിൽ ഉദാഹരണമായി ഇംഗ്ലണ്ടിനെ ചൂണ്ടിക്കാണിച്ചു.

sanju 8

“ഇന്ത്യൻ ടീമിന് ടി20 ഫോർമാറ്റിൽ ശക്തമായ തിരിച്ചുവരവ് നടത്തണമെങ്കിൽ, എന്റെ അഭിപ്രായത്തിൽ ബൗൾ ചെയ്യാൻ കഴിവുള്ള ബാറ്റർമാരെ ടീമിൽ ഉൾപ്പെടുത്തണം. ലിയാം ലിവിങ്സ്റ്റണെ ഇംഗ്ലണ്ട് എങ്ങനെയാണ് ലോകകപ്പിൽ ഉപയോഗിച്ചത് എന്ന് നമ്മൾ കണ്ടതാണ്. ലിവിങ്സ്റ്റൺ മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ, മൊയീൻ അലിക്ക് ബൗൾ ചെയ്യേണ്ടി പോലും വന്നില്ല. ഈ തലത്തിലേക്ക് ഇന്ത്യ മാറണം,” അനിൽ കുംബ്ലെ പറഞ്ഞു.

ഇന്ത്യൻ ടീമിലെ തലമുറ മാറ്റത്തെ കുറിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയും പറഞ്ഞു. “ഇന്ത്യൻ ടീമിൽ തലമുറ മാറ്റം അനിവാര്യമായി വന്നിരിക്കുകയാണ്. സഞ്ജു സാംസൺ, രാഹുൽ ട്രിപാതി തുടങ്ങിയ കഴിവുള്ള കളിക്കാരെ ടീമിൽ ഉൾപ്പെടുത്തണം. ബൗളർമാരായ ഉമ്രാൻ മാലിക്, ദീപക് ചാഹർ എന്നിവർക്ക് കൂടുതൽ അവസരങ്ങൾ നൽകണം,” റോബിൻ ഉത്തപ്പ പറഞ്ഞു. മാറ്റങ്ങൾക്ക് മുതിരാതെ നിലവിലുള്ള രീതിയിൽ തുടർന്നാൽ 2023 ലോകകപ്പിലും ടീം ഇന്ത്യയ്ക്ക് കാര്യമായ നേട്ടങ്ങൾ കൈവരിക്കാൻ ആകില്ല എന്നും ഉത്തപ്പ കൂട്ടിച്ചേർത്തു.