അവൻ ഭാവി സൂപ്പർ സ്റ്റാർ നൂറ്‌ ടെസ്റ്റുകൾ കളിക്കും :വാചാലനായി ദിനേശ് കാർത്തിക്

ഇന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ പ്രധാന താരമാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്ത്. ഇടംകയ്യൻ ബാറ്റ്സ്മാനായ റിഷാബ് പന്ത് ഇപ്പോൾ കരിയറിലെ ഏറ്റവും മികച്ച ബാറ്റിംഗ് ഫോമിലാണ്.ഇരുപതിമൂന്ന് വയസ്സുകാരനായ റിഷാബ് പന്ത് ഭാവി ഇന്ത്യൻ നായകനെന്ന് വിശേഷിപ്പിക്കുന്ന ആരാധകരും വളരെയേറെയാണ്. ഏറെ കോവിഡ് വ്യാപനത്തെ തുടർന്ന് പാതിവഴിയിൽ നിർത്തിവെച്ച ഐപിൽ പതിനാലാം സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ നായകനായിരുന്നു പന്ത്. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയിൽ സ്ഥിരതയാർന്ന ബാറ്റിംഗ് പുറത്തെടുത്ത പന്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഇപ്പോൾ റിഷാബ് പന്തിനെ ഭാവി ഇന്ത്യൻ ക്രിക്കറ്റ്‌ ഇതിഹാസമെന്ന് വിശേഷിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.”ഈ ചുരുങ്ങിയ കാലയളവിൽ തന്നെ റിഷാബ് പന്ത് അവന്റെ കഴിവ് ലോകത്തെ വളരെ മികവോടെ കാണിച്ചുതന്നു.വളരെ ഏറെ മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത പന്ത് ഏറെ അസാധ്യ പ്രകടനങ്ങൾ ഇതിനകം ടീം ഇന്ത്യക്കായി പുറത്തെടുത്തുകഴിഞ്ഞു എല്ലാത്തരം വെല്ലുവിളികളും ഒപ്പം ഏത് സമ്മർദ്ധവും അതിജീവിക്കാൻ കഴിയും എന്നൊക്കെ അവൻ തെളിയിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ പരമ്പര അവന്റെ കരുത്ത് കാട്ടിത്തന്നു “കാർത്തിക് വാചാലനായി.

അതേസമയം കരിയറിൽ ഇതേ മികവ് നിലനിർത്തിയാൽ റിഷാബ് ഉറപ്പായും നൂറ്‌ ടെസ്റ്റ് മത്സരങ്ങൾ വരെ കളിക്കാമെന്ന്‌ പറഞ്ഞ കാർത്തിക് അദ്ദേഹം ഏതൊരു ടീമും ഭയക്കുന്ന ബാറ്റ്സ്മാനായി മാറി എന്നും വിശദമാക്കി.”ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ റിഷാബ് പന്ത് പ്രധാന താരമാണ് എന്നതിൽ ആർക്കും സംശയമില്ല. ഒപ്പം തന്റെ കരിയറിൽ നൂറിലധികം ടെസ്റ്റും വളരെ ലിമിറ്റഡ് ഓവർ മത്സരങ്ങളും കളിക്കാൻ അവന് കഴിയും. കൂടാതെ സാങ്കേതിക മികവുള്ള അനവധി ഷോട്ട് കളിക്കുന്ന റിഷാബ് പന്ത് വൈകാതെ ബൗളർമാർ ഭയക്കുന്ന ബാറ്റ്സ്മാനായി കുതിക്കും “കാർത്തിക തന്റെ പ്രവചനം വിശദമാക്കി.

നിലവിൽ ഐസിസി ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ കളിക്കുവാനായി ഇന്ത്യൻ ടീമിലാണ് റിഷാബ് പന്തുള്ളത്. ഇന്ത്യൻ സംഘം ജൂൺ മൂന്നിന് ഇംഗ്ലണ്ടിൽ എത്തി. മുംബൈയിൽ പതിനാല് ദിവസത്തെ ക്വാറന്റൈന്‌ ശേഷം ഇംഗ്ലണ്ടിലേക്ക് പറന്ന ഇന്ത്യൻ സംഘം ഇന്നലെ തൊട്ട് പരിശീലനം ആരംഭിച്ചു.

volleyliveindia We would like to show you notifications for the latest news and updates.
Dismiss
Allow Notifications