അവനെ നിങ്ങൾ സമ്മർദ്ദത്തിലാക്കാരുത് ചർച്ചയായി മുൻ സെലക്ടറുടെ വാക്കുകൾ

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാം ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ പോരാട്ടത്തിനായിട്ടാണ്. തുല്യ ശക്തികളായ ഇന്ത്യൻ ടീം കിവീസ് ടീം പരസ്പരം ഏറ്റുമുട്ടുമ്പോൾ വിജയി ആരാകുമെന്നത് പ്രവാചനാതീതമാണ്. ഇപ്പോൾ വിദേശ ടെസ്റ്റിൽ മികച്ച ബാറ്റിംഗ് റെക്കോർഡുള്ള ഉപനായകൻ അജിങ്ക്യ രഹാനയെ കുറിച്ച് മുൻ ഇന്ത്യൻ ദേശീയ ടീം ചീഫ് സെലക്ടർ എം. എസ്‌. പ്രസാദ് പങ്കുവെച്ച ആശങ്കയാണ് ക്രിക്കറ്റ്‌ ലോകത്തെ പ്രധാന ചർച്ചാവിഷയം.ആരും നിർണായക ഫൈനലിന് മുൻപായി രഹാനയിൽ സമ്മർദ്ദം സൃഷ്ടിക്കരുത് എന്നും പ്രസാദ് ആവശ്യപ്പെടുന്നു.

ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന പ്രധാന ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പ്രതീക്ഷയാണ് ഉപനായകൻ അജിങ്ക്യ രഹാനെ. ഇംഗ്ലണ്ടിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള രഹാനെ ഫോം വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പര രഹാനെയുടെ കരിയറിലെ ഏറ്റവും മികച്ച ഓർമ്മകൾ സമ്മാനിച്ചെങ്കിൽ ഇംഗ്ലണ്ട് ടീമിന് എതിരായ ടെസ്റ്റ് പരമ്പരയിൽ താരം ബാറ്റിങ്ങിൽ പൂർണ്ണ പരാജയമായിരുന്നു.

നിർണായക ഫൈനലിന് മുൻപേ ചില പ്രസ്താവനകൾ താരത്തെ വളരെയേറെ സമ്മർദ്ദത്തിലാക്കുമെന്ന് മുന്നറിയിപ്പ് നൽകിയ പ്രസാദിന്റെ വാക്കുകൾ ഇപ്രകാരമാണ് “രഹാനെ അവനിൽ നാം ബാറ്റിങ് സ്ഥിരതയുടെ ഒരു പ്രശ്നം കാണുന്നുണ്ടെങ്കിലും വിദേശ ടെസ്റ്റിൽ രഹാനെ മാത്രമാണ് പലപ്പോഴും ബാറ്റിംഗ് ഫോം കണ്ടെത്താറുള്ളൂ.കരിയറിൽ വളരെ ഉയർച്ചകളും താഴ്ചകളും താരം കരിയറിൽ കണ്ടിട്ടുണ്ടെങ്കിലും ആരും ഓസ്ട്രേലിയയിലെ അവന്റെ പ്രകടനം മറക്കരുത് “

രഹാനെയുടെ കാര്യത്തിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് ഒരു കടുത്ത തീരുമാനം എടുക്കില്ല എന്നും വിശദമാക്കിയ പ്രസാദ് പക്ഷേ രഹാനെ തന്റെ പഴയ ഫോമിലേക്ക് അതിവേഗം തിരികെ എത്തണം എന്നും വ്യക്തമാക്കി.രഹാനെയുടെ ഇപ്പോഴത്തെ മോശം റെക്കോർഡുകൾ പേരിൽ നമ്മൾ അദ്ദേഹത്തെ അധിക സമ്മർദ്ധത്തിൽ തള്ളിയിടരുത്. പക്ഷേ ഓസ്ട്രേലിയയിൽ അദ്ദേഹം പ്രധാന താരങ്ങൾ പലരുടെയും അഭാവത്തിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചത് മറക്കരുത് ” മുൻ സെലക്ടർ അഭിപ്രായം വിശദമാക്കി.

volleyliveindia We would like to show you notifications for the latest news and updates.
Dismiss
Allow Notifications