
സെബിൻ സിറിയക്കിന്റെ ഫ്രീക്ക് ഫിഷിങ് ഫാമിലിയിലേക്ക് ഒരു കുഞ്ഞു ഫ്രീക്ക് കൂടി.. സെബിൻ സെറിയാക്ക് ഒരു അച്ഛനായി; ഒളിപ്പിച്ച രഹസ്യം പുറത്തുവിട്ട് സെബിൻ.!! | Fishing Freaks Sebin Cyriac Blessed with Baby Girl
Fishing Freaks Sebin Cyriac Blessed with Baby Girl Viral News : ഫിഷിംഗ് ഫ്രീക്സ് എന്ന ഒറ്റ യൂട്യൂബ് ചാനലിലൂടെ ലോക ശ്രദ്ധ നേടിയ വ്യക്തിയാണ് സെബിൻ സെറിയാക്ക്. കാനഡയിൽ പോകാനുള്ള ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴാണ് സെബിന്റെ യൂട്യൂബ് ചാനൽ വൈറലാകുന്നത്. പിന്നീട് കാനഡ എന്ന ഉദ്യമം ഉപേക്ഷിക്കുകയും തന്റെ യൂട്യൂബ് ചാനലിലേക്ക് താരം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുന്നതും വിവിധ മത്സ്യങ്ങളെ പരിചയപ്പെടുത്തുന്നതും ആയ കാര്യങ്ങളാണ് സെബിന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകനു മുൻപിൽ എത്താറുള്ളത്.
കൂടാതെ തന്റെ കുടുംബ വിശേഷങ്ങളും സെബിൻ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. സെബിൻ സെറിയാക്ക് വിവാഹിതനായതും തുടർന്നുള്ള സെബിന്റെ ജീവിതവും പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടതാണ്. ഇപ്പോഴിതാ സെബിന്റെയും ഭാര്യ അഞ്ചുവിന്റെയും പുതിയ വിശേഷങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകനും മുന്നിലെത്തുന്നത്. സെബിന്റെ ഭാര്യ അഞ്ചു ഗർഭിണിയാണ്. അഞ്ജുവിന്റെ എല്ലാ വിശേഷങ്ങളും താരം യൂട്യൂബ് ചാനലിലൂടെയും മറ്റു സോഷ്യൽ മീഡിയ വഴിയും പങ്കുവെക്കാറുണ്ട്. അഞ്ചുവിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഈയടുത്താണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്.

എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. അഞ്ജുവിന്റെ ബേബി ആൺകുഞ്ഞ് ആണോ പെൺകുഞ്ഞ് ആണോ എന്നതിന്റെ റിവീൽ വീഡിയോ ആണ് ഇവരിപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുകെയിൽ ആയിരുന്നു ഇരുവരും. ഇവിടെ നിന്നും അഞ്ചാം മാസം സ്കാനിംഗിൽ ആണ് കുഞ്ഞ് ആൺകുഞ്ഞ് ആണോ പെൺകുഞ്ഞ് ആണോ എന്ന് പറഞ്ഞു കൊടുക്കാറുള്ളത്. എന്നാൽ സെബിൻ പറയുന്നുണ്ട് ആൺകുഞ്ഞ് ആയാലും പെൺകുഞ്ഞ് ആയാലും ഞങ്ങൾക്ക് സന്തോഷമാണ് എന്ന്. എന്നാലും ഏതു കുഞ്ഞാണെന്ന് അറിയുമ്പോൾ ഒരു ആകാംക്ഷയാണല്ലോ എന്ന് പറഞ്ഞു കൊണ്ടാണ് ജൻഡർ റിവീൽ നടത്തുന്നത്.
വളരെ അടുത്ത സുഹൃത്തുക്കളെ മാത്രം വിളിച്ചു കൊണ്ടാണ് ഇരുവരും പരിപാടി സംഘടിപ്പിച്ചത്. വീട്ടിൽ വച്ച് നടന്ന പരിപാടിയിൽ സെബിനും ഭാര്യയും സുഹൃത്തുക്കളും ചേർന്ന് തന്നെയാണ് ഭക്ഷണവും മറ്റും ഉണ്ടാക്കിയത്. ഒരു ഗെയിമിന്റെ സഹായത്തോടെയാണ് ജൻഡർ റിവീൽ നടത്തുന്നത്. ഈ ഗെയിമിൽ നിന്നും അവസാനം കിട്ടിയ ഉത്തരം ആകട്ടെ കുട്ടി പെൺകുഞ്ഞ് ആണ് എന്നും. ഇത് കേൾക്കുമ്പോൾ എല്ലാവരും സന്തോഷിക്കുന്നു. അഞ്ജുവിനെ ചേർത്തു പിടിച്ച് സെബിൻ മുത്തമിടുന്നതും വീഡിയോയിൽ കാണാം. 100% ഉറപ്പൊന്നും ഇവർ പറയുന്നില്ല ഏകദേശം 90% പെൺകുഞ്ഞ് തന്നെയായിരിക്കാനാണ് സാധ്യത എന്നും വീഡിയോയിൽ പറയുന്നുണ്ട്. Fishing Freaks Sebin Cyriac Blessed with Baby Girl Viral
Fishing Freaks Sebin Cyriac Blessed with Baby Girl