സഞ്ജുവിന് ഇന്നും അവഗണന!! ഒന്നാം ടി :20യിൽ സഞ്ജു ടീമിൽ ഇല്ല :നിരാശയിൽ മലയാളികൾ

ഇന്ത്യ : ഇംഗ്ലണ്ട് ഒന്നാം ടി :20 മത്സരത്തോടെ ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ടിലെ ലിമിറ്റെഡ് ഓവർ പരമ്പരകൾക്ക് തുടക്കം. ക്യാപ്റ്റൻ രോഹിത് ശർമ്മ കോവിഡ് മുക്തനായി എത്തുമ്പോൾ പുതിയ ക്യാപ്റ്റൻ ജോസ് ബട്ട്ലർക്ക്‌ കീഴിലാണ് ഇംഗ്ലണ്ട് സംഘം എത്തുന്നത്.

അതേസമയം ഒന്നാം ടി:20ക്കുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചപ്പോൾ മലയാളി ക്രിക്കറ്റ്‌ ആരാധകർക്ക്‌ എല്ലാം തന്നെ നിരാശ. മലയാളി താരമായ സഞ്ജുവിന് ഒന്നാം ടി :20 ടീമിലേക്ക് അവസരമില്ല. ക്യാപ്റ്റൻ രോഹിത്,ദീപക് ഹൂഡ, ഇഷാൻ കിഷൻ എന്നിവർ ടീമിലേക്ക് എത്തിയപോൾ ആർഷദീപ് ടി :20 ക്രിക്കറ്റ്‌ അരങ്ങേറ്റവും ഒന്നാം ടി :20യിൽ സംഭവിച്ചു.മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം ആദ്യമേ ബാറ്റിങ് സെലക്ട് ചെയ്യുകയായിരുന്നു.

നേരത്തെ അയർലാൻഡ് എതിരായ രണ്ടാം ടി :20യിൽ ഫിഫ്റ്റി അടക്കം നേടിയ സഞ്ജുവിനെ ഇംഗ്ലണ്ട് എതിരായ ഒന്നാം ടി :20ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ മാത്രമാണ് സെലക്ഷൻ കമ്മിറ്റി അവസരം നൽകിയത്. ഇന്നത്തെ കളിയിൽ പ്ലേയിംഗ്‌ ഇലവനിലും അവസരം ലഭിക്കാതെ പോയതോടെ സഞ്ജുവിന് ഇനി വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന പരമ്പരയിൽ മാത്രമാണ് നെക്സ്റ്റ് അവസരം.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Rohit Sharma(c), Ishan Kishan, Deepak Hooda, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Harshal Patel, Bhuvneshwar Kumar, Arshdeep Singh, Yuzvendra Chahal

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ :Jason Roy, Jos Buttler(w/c), Dawid Malan, Moeen Ali, Liam Livingstone, Harry Brook, Sam Curran, Chris Jordan, Tymal Mills, Reece Topley, Matthew Parkinson