ഒന്നാം ടി :20 ഇന്ന്! മത്സര സമയം ക്രമം: വിൻഡീസ് ടീമിനെ അറിയാം

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ടി :20 ക്രിക്കറ്റ്‌ പരമ്പരക്ക്‌ ഇന്ന് തുടക്കം.5 ടി :20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരക്കാണ് ഇന്ന് ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ തുടക്കം കുറിക്കുന്നത്.5 ടി :20 കൾ അടങ്ങിയ പരമ്പരയിൽ ടി :20 യിലെ ശക്തരായ വെസ്റ്റ് ഇൻഡീസ് ടീമിനെ രോഹിത് ശർമ്മ ക്യാപ്റ്റൻസിയിലാണ് ഇന്ത്യൻ ടീം നേരിടുക.

പരമ്പരയിലെ ആദ്യത്തെ മൂന്ന് കളികൾ വെസ്റ്റ് ഇൻഡീസ് മണ്ണിൽ നടക്കുമ്പോൾ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ അമേരിക്കയിലാണ് നടക്കുക.ബാറ്റിങ് അനുകൂലമായ പിച്ചിൽ പ്രാദേശിക സമയം 10.30നും ഇന്ത്യൻ സമയം രാത്രി 8 മണിക്കുമാണ് മത്സരം ആരംഭിക്കുക.ഇന്ത്യൻ ടീമിൽ സീനിയർ താരങ്ങൾ തിരികെ എത്തുമ്പോൾ മികച്ച ടീമുമായി തന്നെയാണ് വിൻഡീസ് വരവ്. കൂടാതെ ടി :20 ഫോർമാറ്റ് അവരുടെ ഇഷ്ട ഫോർമാറ്റ് കൂടിയാണ്. മലയാളി താരം സഞ്ജു സാംസൺ ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇല്ലെങ്കിലും രോഹിത് ശർമ്മ, റിഷാബ് പന്ത്, ഭുവി എന്നിവർ അടക്കം ഇന്ന് കളിക്കാൻ എത്തും.

ഏകദിന പരമ്പരക്ക്‌ സമാനമായി ഡി. ഡി സ്പോർട്സ് തന്നെയാണ് ടി :20 പരമ്പരയിലെ എല്ലാ മത്സരവും സംപ്രേഷണം ചെയ്യുക. കൂടാതെ Fan Code വഴിയും ലൈവ് സ്ട്രീം ഉണ്ടാകും. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ആരംഭം കുറിക്കുന്ന മാച്ചിൽ പോരാട്ടം കടുക്കുമെന്ന് എല്ലാവരും വിശ്വസിക്കുന്നു.

ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് : Rohit Sharma (C), Suryakumar Yadav, Shreyas Iyer, Deepak Hooda, Hardik Pandya,Dinesh Karthik, Rishabh Pant, Ravi Bishnoi, Kuldeep Yadav, Bhuvneshwar Kumar, Avesh Khan, Harshal Patel, Arshdeep Singh, Ravindra Jadeja, Axar Patel, Ravichandran Ashwin, Ishan Kishan

വെസ്റ്റ് ഇൻഡീസ് സ്‌ക്വാഡ് :Nicholas Pooran (Captain), Rovman Powell (Vice Captain), Shamarh Brooks, Dominic Drakes, Shimron Hetmyer, Jason Holder, Akeal Hosein, Alzarri Joseph, Brandon King, Kyle Mayers, Obed McCoy, Keemo Paul, Romario Shepherd, Odean Smith, Devon Thomas, Hayden Walsh Jr