ആൾറൗണ്ട് മികവിൽ ഹാർദിക്ക്!! സ്വിങ് കിങായി ഭുവി!! ചാരമായി ഇംഗ്ലണ്ട്

ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരയിൽ ജയത്തോടെ തുടങ്ങി രോഹിത് ശർമ്മയും സംഘവും. ഇന്നലെ നടന്ന ഒന്നാം ടി :20യിൽ റൺസ്‌ വിജയം സ്വന്തമാക്കിയാണ് ടീം ഇന്ത്യ 1-0ന് മൂന്ന് ടി :20 മത്സര പരമ്പരയിൽ മുന്നിലേക്ക് എത്തിയത്.ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ ഹാർദിക്ക് പാണ്ട്യയാണ് ഇന്ത്യക്ക് വിജയം ഒരുക്കിയത്.

ഇന്നലെ ടോസ് നേടി ആദ്യം ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീം 198 റൺസ്‌ അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ശക്തരായ ഇംഗ്ലണ്ട് നിരക്ക് നേടാൻ കഴിഞ്ഞത് വെറും 148 റൺസ്‌.19.3 ഓവറിൽ ഇംഗ്ലണ്ട് ടീമിനെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞിട്ടു.ഇന്ത്യക്കായി ഹാർഥിക്ക് പാണ്ട്യ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ചാഹൽ രണ്ടും ഭുവി, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കെറ്റ് വീതവും വീഴ്ത്തി. എന്നാൽ ഏറ്റവും അധികം ശ്രദ്ധേയമായത് അരങ്ങേറ്റ താരം അർഷദീപ് പ്രകടനം തന്നെ.

3.3 ഓവറിൽ ഒരു മൈഡൻ അടക്കം വെറും 18 റൺസ്‌ വഴങ്ങി രണ്ട് വിക്കറ്റുകളാണ് യുവ താരം വീഴ്ത്തിയത്. നേരത്തെ ആദ്യം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി ഹാർദിക്ക് പാണ്ട്യ 51 റൺസ്‌ അതിവേഗം അടിച്ചെടുത്തു. അന്താരാഷ്ട്ര ടി :20യിലെ തന്റെ ആദ്യത്തെ അർദ്ധ സെഞ്ച്വറിയാണ് താരം നേടിയത് എങ്കിൽ സൂര്യകുമാർ യാദവ് (39 റൺസ്‌ ), ദീപക് ഹൂഡ(33 റൺസ്‌)എന്നിവർ തിളങ്ങി.

വെറും 33 ബോളിൽ 6 ഫോറും 1 സിക്സ് അടക്കമാണ് ഹാർദിക്ക് പാണ്ട്യ 51 റൺസ്‌ അടിച്ചെടുത്തത്.ഹാർദിക്ക് തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.അതേസമയം മത്സരത്തിൽ മലയാളി താരം സഞ്ജുവിന് അവസരം ലഭിക്കാതെ പോയത് ഒരു നിരാശയുള്ള കാഴ്ചയായി മാറി. രണ്ടാം ടി :20യിൽ വിരാട് കോഹ്ലി, റിഷാബ് പന്ത് അടക്കമുള്ള താരങ്ങൾ സ്‌ക്വാഡിൽ തിരികെ എത്തും.