സഞ്ജു എത്തുമോ??? ഒന്നാം ടി :20 ഇന്ന്!! Match Preview

ഇന്ത്യ : ശ്രീലങ്ക ലിമിറ്റെഡ് ഓവർ ക്രിക്കറ്റ്‌ പരമ്പരക്ക് ഇന്ന് ആരംഭം. ഈ വർഷത്തെ ടീം ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര മത്സരമാണ് ഇന്ന് നടക്കുക. ഏഷ്യ കപ്പിൽ ലങ്കക്ക് മുന്നിൽ വഴങ്ങിയ തോൽവിക്ക് പകരം വീട്ടുവാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത് എങ്കിൽ ഇന്ത്യക്ക് എതിരെ മികച്ച പോരാട്ടം കാഴ്ചവെക്കാനാണ് ലങ്കയുടെ വരവ്.

ഈ വർഷം നടക്കുന്ന ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ്, അടുത്ത വർഷത്തെ ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് എന്നിവ എല്ലാം മുന്നിൽ നിൽക്കെ മികച്ച ഒരു തുടക്കമാണ് ടീം ഇന്ത്യ ഈ പരമ്പരകളിൽ കൂടി ലക്ഷ്യമിടുന്നത്. മൂന്ന് വീതം ടി :20 കളും ഏകദിന മത്സരവുമാണ് ഇന്ത്യൻ ടീം കളിക്കുക. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് ഒന്നാം ടി :20 ആരംഭിക്കുക.മത്സരം ലൈവായി സ്റ്റാർ സ്‌പോർട്സിലും ഹോട് സ്റ്റാറിലും അടക്കം കാണാൻ കഴിയും.

സീനിയർ താരങ്ങൾ ആഭാവത്തിൽ ഇഷാൻ കിഷൻ, സഞ്ജു അടക്കം എന്നിവരുമായി എത്തുന്ന ഇന്ത്യയെ നയിക്കുന്നത് ഹർദിക് പാണ്ഡ്യയാണ്. മലയാളി താരമായ സഞ്ജുവിന് ഇന്ന് അവസരം ലഭിക്കുമോ എന്നതാണ് പ്രധാന ചോദ്യം

ടി :20 പരമ്പരക്കുള്ള ലങ്കൻ സ്‌ക്വാഡ് : Dasun Shanaka (Captain), Pathum Nissanka, Avishka Fernando, Sadeera Samarawickrama, Kusal Mendis, Bhanuka Rajapaksa, Charith Asalanka, Dhananjaya de Silva, Wanindu Hasaranga (VC), Ashen Bandara, Maheesh Theekshana, Chamika Karunaratne, Dilshan Madushanka, Kasun Rajitha, Dunith Wellalage, Pramod Madushan, Lahiru Kumara, Nuwan Thushara.

ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് :Hardik (C), Surya, Ishan, Ruturaj, Gill, Hooda, Tripathi, Samson, Sundar, Chahal, Axar Patel, Arshdeep, Harshal, Umran, Shivam Mavi & Mukesh Kumar.

Rate this post