ഒന്നാം ഏകദിനം ഇന്ന് സഞ്ജു എത്തുമോ!! മത്സരം സമയം അറിയാം

ഇന്ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ വിക്കറ്റ് കീപ്പറായി ആരാകും എത്തുക എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഇഷാൻ കിഷനും മലയാളി താരം സഞ്ജു വി സാംസനുമാണ് സ്പെഷലിസ്റ്റ് കീപ്പർമാരായി ടീമിലുള്ളത്. ഏകദിനത്തിൽ നായകൻ കെ എൽ രാഹുൽ കീപ്പിങ് ചെയ്യാറുണ്ടെങ്കിലും ഏറെക്കാലത്തിനു ശേഷം ടീമിൽ മടങ്ങിയെത്തിയ അദ്ദേഹം കീപ്പറാവാനുള്ള സാധ്യത വളരെ വിരളമാണ്.

കഴിഞ്ഞ വെസ്റ്റിൻഡീസ് പരമ്പരയിൽ രണ്ടുപേരും ടീമിൽ ഉണ്ടായിരുന്നുവെങ്കിലും മൂന്ന് ഏകദിനത്തിലും സഞ്ജു തന്നെയായിരുന്നു വിക്കറ്റ് കീപ്പർ ബാറ്റർ. രണ്ടാം മത്സരത്തിൽ ഉയർന്ന വിജയലക്ഷ്യം പിന്തുടർന്ന സമയത്ത് ഒരു മികച്ച അർധ സെഞ്ചുറി നേടി സഞ്ജു ടീം മാനേജ്മെന്റിന്റെ വിശ്വാസം കാത്തിരുന്നു. മാത്രമല്ല വിക്കറ്റിന് പിന്നിലും ചടുലമായ നീക്കങ്ങളോടെ ആരാധകരുടെ മനം കവരുകയും ഇന്ത്യക്കായി ഒരുപാട് എക്സ്ട്രാ റൺസ് സേവ് ചെയ്യുകയും ഉണ്ടായി.

ആദ്യ ഏകദിനത്തിൽ വെസ്റ്റിൻഡീസ് ടീമിന് വിജയിക്കാനായി അവസാന രണ്ട് പന്തിൽ 8 റൺസ് വേണമെന്നിരിക്കെ അവസാന ഓവർ എറിഞ്ഞ മുഹമ്മദ് സിറാജ് ഒരു വൈഡ് ബോൾ എറിയുകയും തന്റെ ഇടതുവശത്തേക്ക് ഒരു മികച്ച നെടുനീളൻ ഡൈവിലൂടെ ബൈ ഫോർ ആകാതെ സേവ് ചെയ്യുകയും ചെയ്തു ഇന്ത്യൻ വിജയത്തിൽ നിർണായക സംഭാവന സഞ്ജു നൽകിയിരുന്നു. മത്സരത്തിൽ 3 റൺസിനാണു ഇന്ത്യ വിജയിച്ചതെന്നോർക്കണം! പിന്നീട് നടന്ന ട്വന്റി ട്വന്റി പരമ്പരയിലും രണ്ടാളും ടീമിൽ ഉണ്ടായിരുന്നുവെങ്കിലും വിക്കറ്റ് കീപ്പറുടെ റോളിൽ ഋഷഭ് പന്തായിരുന്നു. അതുകൊണ്ട് സഞ്ജുവിന് അവസാന രണ്ട് മത്സരങ്ങളിലും കിഷനു അവസാന മത്സരത്തിലും മാത്രമേ ടീമിൽ അവസരം ലഭിച്ചുള്ളൂ.ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 12.45നാണ് ഒന്നാം ഏകദിന മത്സരം ആരംഭിക്കുക.മത്സരം ദൂരദർശനിലും സോണി സ്പോർട്സിലും തത്സമയം ഉണ്ടാകും

സിംബാബ്‌വെ പര്യടനത്തിൽ പന്തിനു വിശ്രമം നൽകിയതോടെ ഇരുവരുടെയും സാധ്യത വീണ്ടും തെളിയുകയാണ്. നേരത്തെ പ്രഖ്യാപിച്ച ഏഷ്യ കപ്പ് ടീമിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല സഞ്ജുവിനും ഇഷാനും. അതുകൊണ്ടുതന്നെ ഈ പരമ്പരയിലെ പ്രകടനം ഇരുവർക്കും നിർണായകമാണ്. ഒന്ന് രണ്ടു മികച്ച പ്രകടനം നടത്തിയാൽ ഒരുപക്ഷേ ബാക്കപ്പ് താരമായിട്ടെങ്കിലും ലോകകപ്പ് ടീമിൽ ഇടം നേടാൻ വക നൽകും. ഇന്ന് രാഹുലും ധവാനും ഓപ്പണിംഗ് ഇറങ്ങാനാണ് സാധ്യത. ഗിൽ മൂന്നാമതും. പിന്നീടുള്ള സ്ഥാനങ്ങൾക്ക്‌ രുതുരാജ്, സഞ്ജു, ഹൂഡ, ഇഷാൻ, ത്രിപാഠി എന്നിവർ തമ്മിലാണ് മത്സരം.

Rate this post