വമ്പൻ ടീമുമായി ഇംഗ്ലണ്ട് ഏകദിന ട്രോഫിക്കുമായി രോഹിത് ശർമ്മയും ടീമും!!! Match Preview

നിലവിൽ ടെസ്റ്റ് പരമ്പര 2-2 സമനിലയിൽ അവസാനിപ്പിക്കുകയും, ടി20 പരമ്പര സ്വന്തമാക്കുകയും ചെയ്ത ഇന്ത്യ, തികഞ്ഞ ആത്മവിശ്വാസത്തിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തയ്യാറെടുക്കുകയാണ്. ഇന്ന് (ജൂലൈ 12) ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ ആരംഭിക്കുന്ന പരമ്പരയിൽ ഇരു ടീമുകളും മൂന്ന് ഏകദിന മത്സരങ്ങളിൽ ഏറ്റുമുട്ടും. ശേഷിക്കുന്ന മത്സരങ്ങൾ യഥാക്രമം 14, 17 തീയതികളിൽ ലോർഡ്‌സിലും ഓൾഡ് ട്രാഫോർഡിലും നടക്കും.

ഇന്ത്യയുടെ ഏകദിന ടീമിനെ കുറിച്ച് സംസാരിക്കുമ്പോൾ, ഏകദിന സ്‌ക്വാഡിലേക്ക് വെറ്റെറൻ ഓപ്പണർ ശിഖർ ധവാൻ തിരിച്ചെത്തിയത് തന്നെയാണ് പ്രധാന ആകർഷണം. അതോടൊപ്പം, ബൗളർമാരിൽ മുഹമ്മദ് ഷമി, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, അർഷ്ദീപ് സിംഗ് എന്നിവരും സ്‌ക്വാഡിൽ തിരിച്ചെത്തി. ഇംഗ്ലണ്ടിന്റെ മുഴുവൻ സമയ ക്യാപ്റ്റനായി നിയമിതനായ ശേഷം ബട്ട്‌ലറുടെ ആദ്യ ഏകദിനമാണിത്. ബട്ട്ലർ, ബെൻ സ്റ്റോക്സ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ തുടങ്ങിയവരടങ്ങുന്ന ശക്തമായ ഇംഗ്ലീഷ് നിര ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

ഇന്ത്യൻ സമയം വൈകുന്നേരം 5.30ക്കാണ് ഓവൽ സ്റ്റേഡിയത്തിൽ ഒന്നാം ഏകദിന മത്സരം ആരംഭം കുറിക്കുക. നേരത്തെ ഓവൽ ഗ്രൗണ്ടിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ടീം ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. മത്സരം സോണി സ്പോർട്സ് ചാനലിൽ സംപ്രേക്ഷണം ഉണ്ടാകും. കൂടാതെ മത്സരങ്ങൾ സോണിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ അടക്കം കാണാൻ കഴിയും.

മൂന്ന് മത്സര ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡ് :Rohit Sharma (Captain), Shikhar Dhawan, Ishan Kishan,Prasidh Krishna, Mohd Shami, Mohd Siraj, Arshdeep Singh,Ravi Jadeja, Shardul Thakur, Yuzvendra Chahal, Axar Patel, J Bumrah,Virat Kohli, Suryakumar Yadav, Shreyas Iyer, Rishabh Pant (wk), Hardik Pandya

ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീം ഏകദിന സ്ക്വാഡ് :Jos Buttler (Captain), Jonny Bairstow, Philip Salt, Brydon Carse, Matthew Parkinson, Reece Topley,Harry Brook, Liam Livingstone, Joe Root, Jason Roy, Moeen Ali, Ben Stokes, Sam Curran, Craig Overton, David Willey