ഫിനിഷർ റോളിൽ സഞ്ജുവിന് ഇന്ന് സ്പെഷ്യൽ ടെസ്റ്റ്‌ 😳😳ഒന്നാം ഏകദിന മത്സരം ഇന്ന്

സൗത്താഫ്രിക്ക : ഇന്ത്യ ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക് ഇന്ന് തുടക്കം.ലക്നൗവിൽ പകല്‍ – രാത്രി മാച്ച് ആയി നടക്കുന്ന ഒന്നാം ഏകദിന മത്സരത്തോടെയാണ് ഏകദിന ക്രിക്കറ്റ്‌ പരമ്പര ആരംഭിക്കുക.ശിഖർ ധവാൻ ക്യാപ്റ്റൻസിയിൽ ടീം ഇന്ത്യ എത്തുമ്പോൾ ബാവുമയാണ് സൗത്താഫ്രിക്കൻ ടീം ക്യാപ്റ്റൻ

സീനിയർ താരങളിൽ ചിലരെ മാറ്റി പകരം യുവ താരങ്ങൾ ആയി എത്തുന്ന ഇന്ത്യൻ ടീമിൽ മലയാളി താരമായ സഞ്ജു സാംസൺ വിക്കെറ്റ് കീപ്പർ റോളിൽ എത്തുമോ എന്നതാണ് ആകാംക്ഷ.കൂടാതെ ചില താരങ്ങൾ അരങ്ങേറ്റത്തിനുള്ള സാധ്യതകൾ കൂടി ഈ ഏകദിന പരമ്പരയിലുണ്ട്.

ഇന്ത്യൻ സമയം ഉച്ചക്ക് 1.30ക്കാണ് മത്സരം ആരംഭം കുറിക്കുക. കൂടാതെ ഡേ നൈറ്റ് മത്സരത്തിൽ രണ്ടു ടീമുകൾക്കും കാലാവസ്ഥ അനുകൂലമായി എത്തുമെന്നത് ശ്രദ്ധേയം. മത്സരം തത്സമയ സംപ്രേഷണം സ്റ്റാർ സ്പോർട്സ് ചാനലുകളിൽ കാണാൻ കഴിയും.ടി :20 പരമ്പര ഇന്ത്യൻ ടീം 2-1ന് സ്വന്തമാക്കിയിരുന്നു.

ഇന്ത്യൻ ഏകദിന സ്‌ക്വാഡ് :Shikhar Dhawan (C), Shreyas Iyer (VC), Ruturaj Gaikwad, Shubhman Gill, Rajat Patidar, Rahul Tripathi, Ishan Kishan (WK), Sanju Samson (WK), Shahbaz Ahmed, Shardul Thakur, Kuldeep Yadav, Ravi Bishnoi, Mukesh Kumar, Avesh Khan, Mohd. Siraj, Deepak Chahar

സൗത്താഫ്രിക്കൻ സ്‌ക്വാഡ് :Temba Bavuma (captain), Quinton de Kock, Reeza Hendricks, Heinrich Klaasen, Keshav Maharaj, Janneman Malan, Aiden Markram, David Miller, Lungi Ngidi, Anrich Nortje, Wayne Parnell, Andile Phehlukwayo, Dwaine Pretorius, Kagiso Rabada, Tabraiz Shamsi