അച്ഛന്റെ വഴിയേ സിനിമയിലേക്ക് വന്ന നായിക….ഈ കുട്ടി സുന്ദരി ആരെന്ന് മനസ്സിലായോ??

മലയാള സിനിമ ഇൻഡസ്ട്രിയിലെ താരങ്ങളുടെ മക്കൾ അവരുടെ അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് സിനിമ ഒരു കരിയർ ആയി തിരഞ്ഞെടുക്കുന്നത് പതിവായ കാഴ്ചയാണ്. എന്നാൽ, താരപുത്രൻ, താരപുത്രി എന്നീ നിലകളിൽ അഭിനേതാക്കളെ കാണുന്നതിനു പകരം, അവരുടെ പ്രകടനങ്ങളെ വിലയിരുത്തിയാണ് മലയാള സിനിമ പ്രേക്ഷകർ ഓരോരുത്തരെയും സ്വീകരിക്കുന്നതും നിലനിർത്തുന്നതും.

ഇത്തരത്തിൽ മലയാള സിനിമ ലോകത്ത് തന്റേതായ ഒരു ഇടം സൃഷ്ടിച്ച ഒരു താരപുത്രിയുടെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ഈ നടി തന്നെയാണ് ഒരിക്കൽ തന്റെ പഴയകാല ചിത്രം ആരാധകർക്കായി പങ്കുവെച്ചത്. താരപുത്രി എന്ന ലേബൽ, തന്റെ ആദ്യ സിനിമയിലൂടെ തന്നെ മായിച്ചു കളയാൻ ഈ നടിക്ക് സാധിച്ചിട്ടുണ്ട്.

2010-ൽ പുറത്തിറങ്ങിയ ലാൽ ജോസ് സംവിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ നടി ആൻ അഗസ്റ്റിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. അന്തരിച്ച പ്രശസ്ത മലയാള നടൻ അഗസ്റ്റിന്റെ മകൾ ആണ് ആൻ അഗസ്റ്റിൻ. തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ആൻ, ‘അർജുനൻ സാക്ഷി’, ‘ത്രീ കിംഗ്സ്’, ‘ഓർഡിനറി’, ‘വാദ്യാർ’, ‘ഡാ തടിയാ’ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി.

2013-ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ആർട്ടിസ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആൻ അഗസ്റ്റിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. വിവാഹത്തിന് ശേഷം സിനിമ കരിയർ മെല്ലെയാക്കിയ ആൻ, ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവാൻ തയ്യാറെടുക്കുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഹരികുമാർ സംവിധാനം ചെയ്ത ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലാണ് ആൻ അഗസ്റ്റിൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.