പാതി മലയാളി.. പാതി രാജസ്ഥാനി..!! കുടുംബ പ്രേക്ഷകരുടെ പ്രിയ താരം..! ഈ ഗാനം ആലപിക്കുന്ന നടി ആരാണെന്ന് മനസ്സിലായോ?

സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും കാണാറുള്ള സെലിബ്രിറ്റികളുടെ യഥാർത്ഥ ജീവിത വിശേഷങ്ങൾ അറിയാൻ എപ്പോഴും പ്രേക്ഷകർ ആഗ്രഹം കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ, സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കാറുള്ള സെലിബ്രിറ്റികളുടെ അപൂർവമായ ബാല്യകാല ചിത്രങ്ങൾ അതിവേഗം വൈറൽ ആകാറുമുണ്ട്. ഇത്തരം ചിത്രങ്ങൾ എപ്പോഴും സിനിമ – ടെലിവിഷൻ പ്രേക്ഷകർക്ക് കാണാൻ ഇഷ്ടമുള്ളതുമാണ്.

ഒരു സിനിമയിലൂടെ, അല്ലെങ്കിൽ വിരലിലെണ്ണാവുന്ന വളരെ ചുരുക്കം സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം കണ്ടെത്തിയ നിരവധി അഭിനേതാക്കൾ ഉണ്ട്. സമാനമായി, ഒരു ടെലിവിഷൻ പരമ്പരയിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും അവരുടെ ഇഷ്ടം നേടുകയും ചെയ്ത ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ഈ താരം ആരാണെന്ന് മനസ്സിലായാൽ നിങ്ങൾ ഇപ്പോൾ തന്നെ കമന്റ് ബോക്സിൽ പേര് രേഖപ്പെടുത്തൂ.

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ എന്ന സിറ്റ്കോം പരമ്പരയിലൂടെ പരിചിതയായ മുഖമാണ് ജൂഹി റുസ്താഗിയുടേത്. ഉപ്പും മുളകും എന്ന പരമ്പരയിൽ, ലെച്ചു എന്ന കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിക്കുന്നത്. തന്റെ സ്കൂൾ പഠനകാലത്ത് ഒരു സ്റ്റേജ് പരിപാടിയിൽ നടി പാടുന്ന ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയിരിക്കുന്നത്. ജൂഹിയുടെ വ്യക്തി ജീവിത വിശേഷങ്ങളും നിങ്ങൾക്ക് അറിയാൻ താല്പര്യമുണ്ടാകും അല്ലേ.

പാതി മലയാളിയും പാതി രാജസ്ഥാനിയുമായ ജൂഹി, എറണാകുളത്താണ് ജനിച്ചത്. അച്ഛൻ രാജസ്ഥാനിയാണ്, പേര് രഘുവിർ ശരൺ റുസ്താഗി. മാതാവ് മലയാളിയാണ്, പേര് ഭാഗ്യലക്ഷ്മി. ജൂഹിക്ക് ഒരു സഹോദരൻ ആണ് ഉള്ളത്, സഹോദരന്റെ പേര് ചിരാഗ് റുസ്താഗി. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ തന്റെ പ്രാഥമിക പഠനം പൂർത്തിയാക്കിയ ജൂഹി, ഫാഷൻ ഡിസൈനിങ് കോഴ്സ് ആണ് പിന്നീട് തിരഞ്ഞെടുത്തത്. ഇപ്പോൾ പ്രേക്ഷകരുടെ പ്രിയ താരമായി ജൂഹി മാറിയിരിക്കുന്നു.