അവർ ഐപിൽ കിരീടം നേടില്ല 😳😳😳ഞെട്ടിക്കുന്ന പ്രവചനവുമായി ആരോൺ ഫിഞ്ച് | Aaron Finch Prediction

ഐപിഎല്ലിനു മുൻപ് ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി മുൻ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്. ഇത്തവണത്തെ ഐപിഎൽ സീസണിൽ രാഹുൽ നയിക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സ് പൂർണ്ണമായും പരാജയപ്പെടുമെന്നാണ് ആരോൺ ഫിഞ്ച് പറയുന്നത്. ഒപ്പം ഈ സീസണിലെ ഏറ്റവും സാധ്യതയില്ലാത്ത ടീമും ലക്നൗ ആണെന്ന് ഫിഞ്ച് സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു. 2022ലെ ഐപിഎൽ സീസണിൽ ലക്നൗ ടീം പ്ലേ ഓഫിൽ എത്തിയിരുന്നു. എന്നാൽ എലിമിനേറ്ററിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനോട് പരാജയമേറ്റുവാങ്ങി പുറത്താവുകയായിരുന്നു. 2023 സീസണിലെ അവരുടെ ബോളിങ്ങിലെ ദുർബല സാഹചര്യങ്ങൾ പുറത്തുകാട്ടിയാണ് ആരോൺ ഫിഞ്ച് ഇത്തരമൊരു ഞെട്ടിപ്പിക്കുന്ന പ്രവചനം നടത്തിയിരിക്കുന്നത്.

“ഈ സീസണിൽ ലക്നൗ സൂപ്പർ ജെയിംസ് പ്ലേ ഓഫിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. കാരണം അവരുടെ ബൗളിംഗ് ലൈനപ്പ് വളരെ മോശമാണ്. അവസാന ഓവറുകളിൽ ബോളർമാർ വെള്ളം കുടിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുമൂലം അവർക്ക് മത്സരങ്ങൾ കൈവിട്ടു നൽകേണ്ടിവരും. ഇങ്ങനെ അവർക്ക് നിർണായകമായ പോയിന്റുകളും നഷ്ടമാകും.”- ആരോൺ ഫിഞ്ച് പറയുന്നു. എന്നാൽ ഇതേസമയം മധ്യ ഓവറുകളിൽ മികവാർന്ന പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്ന കളിക്കാർ ലക്നൗവിന്റെ ലൈനപ്പിലുണ്ട് എന്നും ഫിഞ്ച് സമ്മതിക്കുന്നു.

“മധ്യ ഓവറുകളിൽ ലക്നൗ ടീമിന് ഒരുപാട് സാധ്യതകൾ നിലനിൽക്കുന്നുണ്ട്. അവരുടെ ലൈനപ്പിൽ ഒരുപാട് ഓൾറൗണ്ടർമാരുണ്ട്. എന്നാൽ ഡെത്ത് ഓവറുകളിൽ ഇതുകൊണ്ട് കാര്യമില്ല. അവസാന നാല് ഓവറുകളിൽ ബാറ്റർമാരെ പിടിച്ചുകെട്ടാൻ പറ്റിയ ബോളിംഗ് അവർക്കില്ല എന്നതാണ് വസ്തുത. വിദേശ താരങ്ങളിൽ അവരുടെ പ്ലെയിങ് ഇലവനിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ള ഒരു താരം ഡികോക് ആണ്. ഒരു പക്ഷേ ഓസ്ട്രേലിയൻ താരം സ്റ്റോയിനിസും നിക്കോളാസ് പൂറനും അവരുടെ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചേക്കും. ഒപ്പം ഇംഗ്ലണ്ടിന്റെ മാർക്ക് വുംഡും ലക്നൗവിനായി കളിക്കും.”- ഫിഞ്ച് കൂട്ടിച്ചേർക്കുന്നു.

കെ എൽ രാഹുലാണ് ലക്നൗ ടീമിന്റെ നായകൻ. രാഹുലിന്റെ നിലവിലെ ഫോം ലക്നൗ ടീമിന് തലവേദന ഉണ്ടാക്കുന്നുണ്ട് എന്നിരുന്നാലും കൃനാൽ പാണ്ട്യ അടക്കമുള്ള ഓൾറൗണ്ടർമാർ ലക്നൗവിന് സാധ്യതകൾ നൽകുന്നു. എന്നാൽ ബോളിഗ് നിരയിലെ വമ്പൻ വിടവുകൾ ലക്നൗവിന് നികത്താൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. എന്നിരുന്നാലും വലിയ പ്രതീക്ഷയോടെ തന്നെയാണ് 2023ലെ സീസണിലേക്ക് ടീം എത്തുന്നത്.

Rate this post