പറ പറത്തി ഫിഞ്ചിന്റെ സ്റ്റമ്പ്സ്😱😱അരങ്ങേറ്റ കളിയിൽ സൂപ്പർ ഹിറ്റായി സക്കറിയ [ Video ] Finch Bowled
ഐപിൽ പതിനാലാം സീസണിൽ തന്റെ ബൗളിംഗ് മികവിനാൽ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ എല്ലാം തന്നെ വളരെ അധികം ശ്രദ്ധേയനായ ഒരു താരമാണ് ചേതൻ സക്കറിയ. രാജസ്ഥാൻ റോയൽസ് ടീമിനായി കഴിഞ്ഞ സീസണിൽ അരങ്ങേറ്റം കുറിച്ച താരംഇന്ത്യൻ കുപ്പായത്തിലേക്ക് പോലും സ്ഥാനം നേടിയിരുന്നു.
അതേസമയം ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസ് താരമായ യുവ പേസർക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ കൊൽക്കത്തക്ക് എതിരെ തന്റെ ഡെൽഹി ടീമിലെ ആദ്യത്തെ മത്സരത്തിന് അവസരം ലഭിച്ച സക്കറിയ ആ സുവർണ്ണ അവസരം ഉപയോഗിക്കുന്നതാണ് കാണാൻ സാധിച്ചത്.തന്റെ ആദ്യത്തെ ഓവറിലെ മൂന്നാം ബോളിൽ തന്നെ വിക്കെറ്റ് വീഴ്ത്തിയാണ് ചേതൻ സക്കറിയ വരവ് അറിയിച്ചത്. ഇന്നിങ്സ് രണ്ടാം ഓവറിലെ മൂന്നാം ബോളിൽ ആരോൺ ഫിഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്.
ഒന്നാം ഓവറിൽ തന്നെ മനോഹരമായ ഇൻസ്വിങ് അടക്കം എറിഞ്ഞ താരം വമ്പനൊരു ഷോട്ട് കളിക്കാനായി ശ്രമിച്ച ആരോൺ ഫിഞ്ച് കുറ്റി തെറിപ്പിച്ച്.ഈ സീസണിലെ മോശം ടോപ് ഓർഡർ ബാറ്റിങ് നിരകളിൽ ഒന്നായ കൊൽക്കത്തക്കാണ് സക്കറിയ ഒന്നാം ഓവറിൽ തന്നെ പ്രഹരമേൽപ്പിച്ചത്.
— Rishobpuant (@rishobpuant) April 28, 2022
കൊൽക്കത്ത ടീം :A Finch, V Iyer, S Iyer (C), R Singh, N Rana, B I’ajith (W), A Russell, S Narine, T Southee, H Rana, U Yadav
ഡൽഹി ക്യാപിറ്റൽസ് ടീം 😛 Shaw, D Warner, R Pant, M Marsh, L Yadav, A Patel, S Thakur, R Powell, K Yadav, M Rahman, C Sakriya