കളം നിറഞ്ഞ് സ്പിന്നർമാർ :അഞ്ചാം ടി :20യും ഇന്ത്യക്ക്!! പരമ്പര 4-1ന് സ്വന്തം

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ടി :20 ക്രിക്കറ്റ്‌ പരമ്പരയിലും മികച്ച പ്രകടനവുമായി അനേകം നേട്ടങ്ങൾ സ്വന്തമാക്കി ഇന്ത്യൻ ടീം. ഇന്ന് നടന്ന അഞ്ചാമത്തെ ടി :20യിൽ 88 റൺസിന്റെ ജയം നേടിയാണ് ഇന്ത്യൻ സംഘം ടി :20 ക്രിക്കറ്റ്‌ പരമ്പര 4-1ന് കരസ്ഥമാക്കിയത്. നേരത്തെ ഏകദിന പരമ്പര ടീം ഇന്ത്യ 2-1ന് നേടിയിരുന്നു.

പതിവ് പോലെ ടോസ് നേടി ആദ്യം ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയാണ് വെസ്റ്റ് ഇൻഡീസ് ടീമിനെ തകർത്തത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യ 188 റൺസ്‌ ഏഴ് വിക്കെറ്റ് നഷ്ടത്തിൽ നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസ് ടോട്ടൽ 100 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി സ്പിന്നർമാരാണ് 10 വെസ്റ്റ് ഇൻഡീസ് വിക്കറ്റുകളും വീഴ്ത്തിയത് എന്നത് ശ്രദ്ധേയം.

15.4 ഓവറിൽ വെസ്റ്റ് ഇൻഡീസ് ഇന്നിങ്സ് അവസാനിച്ചപ്പോൾ ഇന്ത്യക്കായി അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ മൂന്ന് വീതം വിക്കറ്റുകളും കൂടാതെ രവി ബിഷ്ണോയി നാല് വിക്കറ്റും വീഴ്ത്തി. ഇന്ത്യൻ ടീം ലോകകപ്പിന് മുൻപ് നേടുന്ന മറ്റൊരു മികച്ച ടി :20 പരമ്പര ജയം കൂടിയാണ് ഇത്.യുവ പേസർ അർഷദീപ് സിംഗ് പരമ്പരയുടെ താരമായി മാറി

അതേസമയം ആദ്യം ബാറ്റിംഗ് ചെയ്ത ഇന്ത്യക്കായി ശ്രേയസ് അയ്യർ : ഇഷാൻ കിഷൻ ഓപ്പണിങ് ജോഡിയാണ് എത്തിയത്. ശ്രേയസ് അയ്യർ വെറും 40 ബോളിൽ 8 ഫോറും രണ്ട് സിക്സും അടക്കം 64 റൺസ്‌ നേടിയപ്പോൾ ദീപക് ഹൂഡ(38 റൺസ്‌, ഹാർദിക്ക് പാണ്ട്യ (28 റൺസ്‌ )എന്നിവർ തിളങ്ങി.എന്നാൽ മലയാളി താരമായ സഞ്ജു വി സാംസൺ വെറും 15 റൺസിൽ പുറത്തായത് നിരാശയായി മാറി. സിംബാബ്വെക്ക് എതിരെ ഇന്ത്യൻ ടീം അടുത്ത പരമ്പര കളിക്കും.