ഏഴ് വിക്കെറ്റ് തോൽവി!! പരമ്പര സമനിലയിൽ!! വെടിക്കെട്ട് ബാറ്റിങ്ങിൽ റെക്കോർഡ് ജയവുമായി england

ഇന്ത്യൻ ക്രിക്കറ്റ്‌ എഡ്ജ്ബാസ്റ്റൻ ക്രിക്കറ്റ്‌ ടെസ്റ്റിൽ തോൽവിയുടെ രുചി അറിഞ്ഞ് ഇന്ത്യൻ ടീം. അഞ്ചാം ദിനവും വെടിക്കെട്ട് ബാറ്റിങ് പ്രകടനം തുടർന്ന ഇംഗ്ലണ്ട് ബാറ്റിങ് നിര ആദ്യത്തെ സെക്ഷനിൽ തന്നെ ഇന്ത്യയെ വിക്കറ്റുകൾക്ക് തോൽപ്പിച്ച് ഐതിഹാസിക ജയവുംടെസ്റ്റ്‌ പരമ്പരയും സ്വന്തമാക്കി.

ഇന്നത്തെ ഈ ജയത്തോടെ ഈ ടെസ്റ്റ്‌ പരമ്പര 2-2 സമനിലയിൽ കലാശിച്ചു. അഞ്ചാം ദിനം ജോ റൂട്ട് , ജോണി ബെയർസ്റ്റോ എന്നിവരുടെ സെഞ്ച്വറിയാണ് ഇംഗ്ലണ്ട് ടീമിന് റെക്കോർഡ് ജയം ഒരുക്കിയത്.378 റൺസ്‌ എന്നുള്ള വമ്പൻ ടാർജെറ്റിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ട് ടീമിനായി രണ്ടാം ഇന്നിംഗ്സിൽ ഓപ്പൺർമാർ അടക്കം സമ്മാനിച്ചത് മികച്ച ഓപ്പണിങ് കൂട്ടുകെട്ട്. നൂറ്‌ റൺസ്‌ പാർട്ണർഷിപ്പ് ഇരുവരും അടിച്ചെടുത്തപ്പോൾ തന്നെ ഇന്ത്യൻ ടീം തോൽവി മുന്നിൽ കണ്ടിരുന്നു. ശേഷം മൂന്ന് തുടർ വിക്കറ്റുകൾ ഇന്ത്യൻ ടീം വീഴ്ത്തി എങ്കിലും ശേഷം ഒന്നിച്ച ജോണി ബെയർസ്റ്റോ: ജോ റൂട്ട് സഖ്യം പരമ്പര ഇംഗ്ലണ്ട് ടീമിന് നഷ്ടമാകാതെ ജയം ഒരുക്കി.

നേരത്തെ ജോണി ബെയർസ്റ്റോ ഒന്നാം ഇന്നിങ്സിലും സെഞ്ച്വറി നേടിയിരുന്നു. ടെസ്റ്റ്‌ ക്രിക്കറ്റിലെ തുടർച്ചയായ നാലാമത്തെ സെഞ്ച്വറിയാണ് ബെയർസ്റ്റോ നേടുന്നത്അതേസമയം ജോ റൂട്ട് ടെസ്റ്റ്‌ കരിയറിലെ തന്റെ ഇരുപത്തിയെട്ടാം സെഞ്ച്വറിയാണ് നേടുന്നത്.ഇംഗ്ലണ്ട് ടീം അവരുടെ ടെസ്റ്റ്‌ ചരിത്രത്തിലെ തന്നെ റെക്കോർഡ് നാലാം ഇന്നിംഗ്സ് സ്കോർ നേടിയാണ് ഈ ജയം സ്വന്തമാക്കിയത്.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ടീം 132 റൺസാണ് ഇന്ത്യൻ ടീം നേടിയത് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ വെറും 245 റൺസിൽ ഒതുക്കിയാണ് ഇംഗ്ലണ്ട് ശക്തമായി ടെസ്റ്റ്‌ മത്സരത്തിൽ തിരികെ എത്തിയത്. വർഷങ്ങൾക്ക്‌ ശേഷം ഇംഗ്ലണ്ടിൽ ടെസ്റ്റ്‌ പരമ്പര എന്നുള്ള ഇന്ത്യൻ സ്വപ്നമാണ് ഇന്നത്തെ തോൽവിയോടെ പൊലിഞ്ഞത്. ടെസ്റ്റ്‌ പരമ്പര സമനിലയോടെ നേടിയെങ്കിലും ഈ തോൽവി ഇന്ത്യൻ ക്യാമ്പിൽ അടക്കം സമ്മാനിക്കുന്നത് വലിയ നിരാശ.മത്സരത്തിൽ രോഹിത് ശർമ്മയുടെ അഭാവത്തിൽ ജസ്‌പ്രീത് ബുംറയാണ് ഇന്ത്യൻ ടീമിനെ നയിച്ചത്.